മിസൈൽ അവശിഷ്ടങ്ങൾ തൊടരുത്; ജാഗ്രതാ നിർദ്ദേശവുമായി ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം
പ്രദീപ് പുറവങ്കര
മനാമ: രാജ്യത്തിന് നേരെ വന്ന മിസൈലുകൾ പ്രതിരോധ സേന ആകാശത്തുവെച്ച് തകർക്കുന്ന നടപടികൾ തുടരുന്ന പശ്ചാത്തലത്തിൽ, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മിസൈലുകൾ തകർക്കുമ്പോൾ ഭൂമിയിൽ വീഴുന്ന അവശിഷ്ടങ്ങളോ (Debris) മറ്റ് അജ്ഞാത വസ്തുക്കളോ യാതൊരു കാരണവശാലും കൈകാര്യം ചെയ്യാനോ അവയുടെ അടുത്തേക്ക് പോകാനോ പാടില്ലെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി.
ഇത്തരത്തിലുള്ള അവശിഷ്ടങ്ങൾ എവിടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ 999 എന്ന എമർജൻസി ഹോട്ട്‌ലൈൻ നമ്പറിൽ വിളിച്ച് വിവരം അറിയിക്കണം. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ഇത്തരം നടപടികളോട് സ്വദേശികളും വിദേശികളും പൂർണ്ണമായും സഹകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം അഭ്യർത്ഥിച്ചു.
ufgjg


