കൊല്ലം പ്രവാസി അസോസിയേഷൻ 'പ്രവാസി ശ്രീ'യുടെ നേതൃത്വത്തിൽ വനിതകൾക്കായി സിപിആർ പരിശീലനം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര I മനാമ I ബഹ്റൈൻ:

കൊല്ലം പ്രവാസി അസോസിയേഷൻ്റെ വനിതാ വിഭാഗമായ 'പ്രവാസി ശ്രീ'യുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി സംഘടിപ്പിച്ച സി.പി.ആർ (CPR) പരിശീലന ക്ലാസ് ശ്രദ്ധേയമായി. ഉമ്മൽ ഹസ്സം കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തിയ ഈ ക്ലാസ്സിൽ നാൽപ്പത്തിയഞ്ചിലധികം വനിതകൾ പങ്കെടുത്തു. അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷിക്കാനാവശ്യമായ പ്രഥമശുശ്രൂഷാ രീതികളിൽ വനിതകൾക്ക് പ്രായോഗിക പരിശീലനം നൽകുക എന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യം.

പ്രവാസി ശ്രീ ചെയർപേഴ്‌സൺ പ്രദീപ അരവിന്ദിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ അഞ്ജലി രാജ് സ്വാഗതവും യൂണിറ്റ് ഹെഡ് ബ്ലെസ്സി ജി നന്ദിയും പറഞ്ഞു. പരിശീലനത്തിന് നേതൃത്വം നൽകിയ കിംസ് ഹെൽത്ത് ഹോസ്പിറ്റൽ ട്രെയിനർ ഹെഡ് ദിവ്യയ്ക്ക് കെ.പി.എയുടെ ഉപഹാരം പ്രസിഡന്റ് അനോജ് മാസ്റ്റർ കൈമാറി.

കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറർ മനോജ് ജമാൽ, സെക്രട്ടറിമാരായ അനിൽകുമാർ, രജീഷ് പട്ടാഴി, പ്രവാസി ശ്രീ ചെയർപേഴ്‌സൺ ഷാമില ഇസ്മായിൽ എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു. പ്രവാസി ശ്രീ യൂണിറ്റ് ഹെഡ്മാരായ ഷാനി നിസാർ, ആൻസിയ ആസിഫ്, നസീമ ഷഫീക്, റസീല മുഹമ്മദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കെ.പി.എ സെൻട്രൽ കമ്മിറ്റി, ഡിസ്ട്രിക് കമ്മിറ്റി അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു.

article-image

sfdsfgdsg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed