കെ.സി.എ. ഹാർമണി 2025: കരോൾ മത്സരത്തിൽ 'ദി പിങ്ക് ബാങ്' ടീമിന് ഒന്നാം സ്ഥാനം
പ്രദീപ് പുറവങ്കര / മനാമ
കേരള കാത്തലിക് അസോസിയേഷൻ (കെ.സി.എ.) സംഘടിപ്പിക്കുന്ന ക്രിസ്മസ്-പുതുവത്സര ആഘോഷമായ "കെ.സി.എ. ഹാർമണി 2025"-ന്റെ ഭാഗമായി നടത്തിയ ക്രിസ്മസ് കരോൾ സിംഗിംഗ് മത്സരം ശ്രദ്ധേയമായി. കെ.സി.എ. വി.കെ.എൽ. ഹാളിൽ നടന്ന വാശിയേറിയ മത്സരത്തിൽ 'ദി പിങ്ക് ബാങ്' ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി. ടീം ഒക്ടെവ് രണ്ടാം സ്ഥാനവും ടീം ക്ലാസിക് കോർഡ് മൂന്നാം സ്ഥാനവും നേടി.
വിജയികൾക്കുള്ള ട്രോഫികളും ക്യാഷ് അവാർഡുകളും ജനുവരി രണ്ടിന് നടക്കുന്ന ഗംഭീരമായ ഗ്രാൻഡ് ഫിനാലെ ചടങ്ങിൽ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ഹാർമണി 2025 ചെയർമാൻ റോയ് സി. ആന്റണി, വൈസ് ചെയർമാൻ മനോജ് മാത്യു, കൺവീനർമാരായ സംഗീത ജോസഫ്, മരിയ ജിബി, സിമി അശോക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.
sdfsdf
