ബഹ്‌റൈനിൽ വാറ്റ് വരുമാനം 1.7 ബില്യൺ ദിനാർ കടന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: മൂല്യവർദ്ധിത നികുതിയിലൂടെ (VAT) ബഹ്‌റൈന്റെ ഖജനാവിലേക്ക് കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒഴുകിയെത്തിയത് 1.7 ബില്യൺ ബഹ്‌റൈൻ ദിനാറിലധികം തുകയെന്ന് റിപ്പോർട്ട്. രാജ്യത്തിന്റെ പൊതു ധനസ്ഥിതി ശക്തിപ്പെടുത്തുന്നതിൽ പരോക്ഷ നികുതി സംവിധാനം നിർണ്ണായക പങ്ക് വഹിക്കുന്നതായാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. പാർലമെന്റിന്റെ സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുൽവാഹിദ് ഖരാത്തയുടെ ചോദ്യത്തിന് ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ നൽകിയ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഓരോ വർഷവും വാറ്റ് വരുമാനത്തിൽ കൃത്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. 2022-ൽ 547 മില്യൺ ദിനാർ ലഭിച്ച സ്ഥാനത്ത് 2023-ൽ വരുമാനം 584 മില്യണായി ഉയർന്നു. 2024-ൽ ഇത് 603 മില്യൺ ദിനാറിലെത്തി. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ആകെ 1.734 ബില്യൺ ബഹ്‌റൈൻ ദിനാറാണ് വാറ്റ് ഇനത്തിൽ മാത്രം രാജ്യത്തിന് ലഭിച്ചത്.

നാഷണൽ ബ്യൂറോ ഫോർ റെവന്യൂ (NBR) നടപ്പിലാക്കിയ കാര്യക്ഷമമായ നിയന്ത്രണ സംവിധാനങ്ങളുടെയും നൂതനമായ ഡിജിറ്റൽ ചട്ടക്കൂടിന്റെയും വിജയമാണിതെന്ന് ഷെയ്ഖ് സൽമാൻ പറഞ്ഞു. നികുതി പിരിവിലെ കൃത്യതയും പ്രവർത്തനക്ഷമതയും വർദ്ധിച്ചതാണ് വരുമാനത്തിൽ ഇത്തരമൊരു പ്രതിഫലനം ഉണ്ടാകാൻ കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എണ്ണയിതര വരുമാനം വർദ്ധിപ്പിക്കാനുള്ള ബഹ്‌റൈന്റെ ശ്രമങ്ങൾക്ക് ഈ സാമ്പത്തിക വളർച്ച വലിയ കരുത്തേകും.

article-image

dfsdfs

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed