ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: പ്രവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം മുൻനിർത്തി ബഹ്റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ (BKCK), ഷിഫ അൽ ജസീറ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 2026 ഫെബ്രുവരി 12 വ്യാഴാഴ്ച വൈകുന്നേരം 7:00 മുതൽ 9:00 വരെയാണ് ക്യാമ്പ് നടക്കുക.

വനിതകൾക്കായി പ്രത്യേക ആരോഗ്യ ബോധവൽക്കരണ സെഷനുകൾ ക്യാമ്പിന്റെ പ്രധാന ആകർഷണമാണ്. ഗർഭാവസ്ഥയ്ക്ക് മുൻപും ശേഷവുമുള്ള ആരോഗ്യ പരിരക്ഷ, വിവിധ പ്രായത്തിലുള്ള സ്ത്രീകൾ പാലിക്കേണ്ട ഭക്ഷണക്രമം, വ്യായാമം എന്നിവയെക്കുറിച്ച് വിദഗ്ദ്ധരായ ഗൈനക്കോളജിസ്റ്റ്, ഡയറ്റീഷ്യൻ എന്നിവർ ക്ലാസുകൾ നയിക്കും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്കായി ജനറൽ ഫിസിഷ്യൻ കൺസൾട്ടേഷൻ, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ, ബി.എം.ഐ അസസ്‌മെന്റ്, യൂറിക് ആസിഡ്, കൊളസ്‌ട്രോൾ പരിശോധനകൾ എന്നിവ സൗജന്യമായി ലഭ്യമാക്കും. കൂടാതെ പങ്കെടുക്കുന്നവർക്ക് 5 ദിനാറിന്റെ ദന്തപരിശോധന കൂപ്പണും ഷിഫ മെഡിക്കൽ പ്രിവിലേജ് കാർഡും വിതരണം ചെയ്യും.

ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് 38106009, 34436844, 36725623 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

vxvdfg

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed