തൃശ്ശൂർ കുടുംബം 'സമന്വയം 2026' ആഘോഷിച്ചു; പുതിയ ഭാരവാഹികൾ ചുമതലയേറ്റു


പ്രദീപ് പുറവങ്കര I ബഹ്റൈൻ:

ബഹ്‌റൈനിലെ തൃശ്ശൂർ സ്വദേശികളുടെ കൂട്ടായ്മയായ 'ബഹ്‌റൈൻ തൃശ്ശൂർ കുടുംബം' (ബി.ടി.കെ) തങ്ങളുടെ വാർഷികാഘോഷവും ക്രിസ്തുമസ്-പുതുവർഷാഘോഷവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 'സമന്വയം 2026' എന്ന പേരിൽ നടന്നു. അദ്ലിയയിലെ ബാംഗ് സാങ്ങ് തായി ഹോട്ടലിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡന്റ് ജതീഷ് നന്ദിലത്ത് സ്വാഗതം ആശംസിച്ചു.

article-image

dfdsf

article-image

dfdsf

article-image

sfsdf

article-image

സാംസ്‌കാരിക വൈവിധ്യം വിളിച്ചോതുന്ന കലാപരിപാടികളാണ് ആഘോഷത്തിന് മാറ്റുകൂട്ടിയത്. ലേഡീസ് വിംഗ് അവതരിപ്പിച്ച അറബിക് ഡാൻസ്, ഗർഭ, സിനിമാറ്റിക് ഡാൻസ് എന്നിവ ശ്രദ്ധേയമായി. സന്തോഷ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള പൂർണ്ണശ്രീ സംഗീത വിദ്യാലയത്തിലെ പ്രതിഭകൾ ഒരുക്കിയ സംഗീത വിരുന്നും 'ബീറ്റ്സ് ഓഫ് അൽ ജസീറ' ബാൻഡ് അവതരിപ്പിച്ച മ്യൂസിക്കൽ നൈറ്റും കാണികളുടെ പ്രശംസ പിടിച്ചുപറ്റി. പത്തൊൻപത് വർഷമായി ബഹ്‌റൈനിൽ സജീവമായ 'ആരവം' നാടൻപാട്ടുകൂട്ടം അവതരിപ്പിച്ച ദൃശ്യവിരുന്ന് പരിപാടിയുടെ പ്രധാന ആകർഷണമായിരുന്നു.

article-image

sfsdf

article-image

trtert

article-image

ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഗോപിനാഥ് മേനോൻ, സാമൂഹിക പ്രവർത്തകരായ സയ്യെദ് ഹനീഫ, ഗഫൂർ കൈപ്പമംഗലം, സോപാനം വാദ്യകലാ സംഘം കുലപതി സന്തോഷ് കൈലാസ് ആശാൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.

article-image

efsf

article-image

rre

article-image

sfdsg

article-image

sdf

article-image

പുതിയ ഭാരവാഹികളായി അനീഷ് പത്മനാഭൻ (പ്രസിഡന്റ്), ജതീഷ് നന്ദിലത്ത് (വൈസ് പ്രസിഡന്റ്), അനൂപ് ചുങ്കത്ത് (സെക്രട്ടറി), ജിന്റോ വർഗീസ് (ജോയിന്റ് സെക്രട്ടറി), നീരജ് ഇളയിടത്ത് (ട്രഷറർ), നിജേഷ് മാള (എന്റർടൈൻമെന്റ് സെക്രട്ടറി), അജിത് മണ്ണത്ത് (മെമ്പർഷിപ്പ് സെക്രട്ടറി), അഷ്‌റഫ്‌ ഹൈദ്രു (സോഷ്യൽ മീഡിയ), വിമൽ കുണ്ടോളി (സ്പോർട്സ്), വിനോദ് ഇരിക്കാലി (ഫൗണ്ടർ മെമ്പർ) എന്നിവർ ചുമതലയേറ്റു. വനിതാ വിഭാഗത്തിൽ ഷോജി ജിജോ (പ്രസിഡന്റ്), ജോയ്സി സണ്ണി (സെക്രട്ടറി), പ്രസീത ജതീഷ് (ട്രഷറർ), പ്രജുല അജിത്ത് (എന്റർടൈൻമെന്റ് സെക്രട്ടറി) എന്നിവർ തുടരും. എക്സിക്യൂട്ടീവ് അംഗം ഷാജഹാൻ കരുവന്നൂർ നന്ദി രേഖപ്പെടുത്തി.

article-image

sdsd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed