ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈൻ ദേശീയ ദിനത്തോടും ഹമദ് രാജാവിന്റെ സ്ഥാനാരോഹണ വാർഷികത്തോടും അനുബന്ധിച്ച് രാജ്യത്ത് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബർ 16, 17 തീയതികളിലാണ് രാജ്യത്തെ മന്ത്രാലയങ്ങൾ, സർക്കാർ വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചത്.

കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയാണ് ദേശീയദിനാഘോഷങ്ങൾക്കായി പൊതു അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള സർക്കുലർ പുറത്തിറക്കിയത്. ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് വിവിധ പരിപാടികളും അരങ്ങേറും.

article-image

vdfgd

You might also like

  • Straight Forward

Most Viewed