ഏഷ്യൻ സ്കൂൾ ബഹ്‌റൈൻ 42-ാമത് വാർഷികാഘോഷം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ഏഷ്യൻ സ്കൂളിന്റെ 42-ാമത് വാർഷിക ദിനം സമുചിതമായി ആഘോഷിച്ചു. സമഗ്രമായ വിദ്യാഭ്യാസം, അക്കാദമിക് മികവ് എന്നിവയിലുള്ള സ്ഥാപനത്തിന്റെ പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു ആഘോഷ പരിപാടികൾ.

വിദ്യാഭ്യാസ മന്ത്രാലയത്തിലെ ലൈസൻസിംഗ് ആൻഡ് ഫോളോ-അപ്പ് ഡയറക്ടർ ലുൽവ ഗസ്സാൻ അൽമുഹന്ന, ബഹ്‌റൈൻ യൂണിവേഴ്സിറ്റിയിലെ കോളേജ് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ഡീൻ ഡോ. മാസിൻ മുഹമ്മദ് അലി എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുത്തു. ഡയറക്ടർ ലോവി ജോസഫ് സ്വാഗതം പറ‍ഞ്ഞ പരിപാടിയിൽ പ്രിൻസിപ്പൽ മോളി മാമ്മൻ സ്കൂളിന്റെ ഈ വർഷത്തെ പ്രധാന അക്കാദമിക് നേട്ടങ്ങൾ വിശദീകരിച്ചു. അക്കാദമിക്, കായികം, കലാ സാംസ്കാരിക മേഖലകളിൽ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെ ആദരിച്ചുള്ള സമ്മാനദാനമായിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണം.

 

 

article-image

saf

article-image

dfs

article-image

fsdf

article-image

dfsdf

article-image

cxvxcv

article-image

കലാരംഗത്തെ മികവിന് 'കലാശിരോമണി', 'കലാപ്രതിഭ' എന്നീ ടൈറ്റിലുകളും വ്യക്തിഗത, ഓവറോൾ കായിക ചാമ്പ്യന്മാർക്കുള്ള ട്രോഫികളും വിതരണം ചെയ്തു. ഇന്റർ-ഹൗസ് സ്പോർട്സ് ചാമ്പ്യൻഷിപ്പ് ട്രോഫി ഇത്തവണ എമറാൾഡ് ഹൗസ് കരസ്ഥമാക്കി. സ്കൂളിന്റെ വിജയത്തിനായി പ്രവർത്തിച്ച അധ്യാപകരുടെ അർപ്പണബോധത്തെയും ചടങ്ങിൽ ആദരിച്ചു. 10 വർഷം സേവനം പൂർത്തിയാക്കിയ എട്ട് അധ്യാപകരെയും 35 വർഷം സേവനം പൂർത്തിയാക്കിയ ഒരു അധ്യാപികയെയും പ്രത്യേകം ആദരിച്ചു. കൂടാതെ, 2024-ലെ പ്രിൻസിപ്പൽസ് ഓണർ ലിസ്റ്റിൽ ഇടം നേടിയ ഗ്രേഡ് 8 വിദ്യാർത്ഥികൾക്ക് അക്കാദമിക് എക്സലൻസ് സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.

വർണ്ണാഭമായ സാംസ്കാരിക പരിപാടികളും എ.എസ്.ബി. സിംഫണി ഓർക്കസ്ട്രയുടെയും സ്കൂൾ ബാൻഡിന്റെയും ശ്രദ്ധേയമായ പ്രകടനവും ചടങ്ങിന് മിഴിവേകി.

article-image

dsfdsf

You might also like

  • Straight Forward

Most Viewed