സമസ്ത നൂറാം വാർഷിക പ്രചാരണ സമ്മേളനം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര / മനാമ

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചുള്ള അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ബഹ്‌റൈൻ തല പ്രചാരണ സമ്മേളനം ഉജ്ജ്വലമായി സമാപിച്ചു. സൽമാനിയ കെസിറ്റി കോൺഫ്രൻസ് ഹാളിൽ നടന്ന സമ്മേളനം സമസ്ത ബഹ്റൈൻ പ്രസിഡൻറ് ഫഖ്റുദ്ദീൻ സയ്യിദ് പൂക്കോയ തങ്ങൾ പതാക ഉയർത്തിയതോടെയാണ് ആരംഭിച്ചത്.

പൊതുസമ്മേളനത്തിന് മുന്നോടിയായി വിവിധ ഏരിയകളിൽ നിന്നുള്ള പ്രവർത്തകർക്കായി പ്രത്യേക പ്രതിനിധി ക്യാമ്പ് സംഘടിപ്പിച്ചു. അശ്റഫ് അൻവരി ചേലക്കര ആമുഖ പ്രഭാഷണം നടത്തുകയും എസ്.എം. അബ്ദുൽ വാഹിദ് യാസിർ ജിഫ്രി തങ്ങൾ ആശംസകൾ നേരുകയും ചെയ്തു. ജി.എം. സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴയാണ് ക്യാമ്പിന് നേതൃത്വം നൽകിയത്.

പ്രമുഖരുടെ പങ്കാളിത്തം: സമാപന മഹാസമ്മേളനത്തിന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറ് സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ പാർലമെൻറ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽ വാഹിദ് ഖറാത്ത സമ്മേളനം ഉദ്ഘാടനം ചെയ്തു. ജി.എം. സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നിർവഹിച്ചു.

ബഹ്‌റൈനിലെ അറബി പ്രമുഖർ, മത, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക രംഗത്തെ പ്രമുഖർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു. റാഷിദ് ബു ഐനൈൻ, ഡോ. സ്വലാഹ് അലി, എം.പി. മുഹമ്മദ് ഹുസൈൻ ജന്നാഹി, എം.പി. ഹസ്സൻ ബു ഖമാസ്, ശൈഖ് ഹമദ് സാമി ഫദൽ അൽ ദോസരി, ജാസിം അൽ സബത്, ഇസ്മായിൽ നഹ്ഹാം, താരിഖ് ഫഹദ് അൽ അത് വാൻ, ഫൈസൽ അബ്ബാസി, ഡോ. ഫുആദ് അൽ-ബുറൈഷിദ്, വി.കെ. കുഞ്ഞിമുഹമ്മദാജി, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, അൻവർ ഹാജി, ശംസുദ്ദീൻ വെളളിക്കുളങ്ങര, സുബൈർ കണ്ണൂർ, നജീബ് കടലായി തുടങ്ങിയവർ ആശംസകൾ നേർന്നു.

എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ വിഖായ വളണ്ടിയർമാർ, ബഹ്റൈൻ റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ, കേന്ദ്ര, ഏരിയ നേതാക്കൾ എന്നിവർ സമ്മേളനത്തിന്റെ ഒരുക്കങ്ങൾക്കും നിയന്ത്രണത്തിനും നേതൃത്വം നൽകി. കെ.എം.എസ് മൗലവി പറവണ്ണ നന്ദി പറഞ്ഞു.

article-image

gdg

You might also like

  • Straight Forward

Most Viewed