പ്രതിഭ വെസ്റ്റ് റിഫ യൂനിറ്റ് അംഗം മഠത്തിൽ ഹരിദാസന് യാത്രയയപ്പ് നൽകി
പ്രദീപ് പുറവങ്കര / മനാമ
34 വർഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന ബഹ്‌റൈൻ പ്രതിഭ വെസ്റ്റ് റിഫ യൂനിറ്റ് എക്സിക്യൂട്ടീവ് അംഗം പേരാമ്പ്ര സ്വദേശി മഠത്തിൽ ഹരിദാസന് യൂനിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. പ്രതിഭ റിഫ ഓഫിസിൽ നടത്തിയ യാതയയപ്പ് യോഗം പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് വൈസ് പ്രസിഡന്റ് ഷിബിൽ ഖാൻ അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി വി.ടി. ബാബു, പ്രസിഡന്‍റ് രഞ്ജു ഹരീഷ്, പ്രതിഭ രക്ഷാധികാരി സമിതി അംഗങ്ങളായ സി.വി. നാരായണൻ, ഷീബ രാജീവൻ, കെ.വി. മഹേഷ്, പ്രതിഭ കേന്ദ്ര കമ്മിറ്റി അംഗം പ്രദീപ് പതേരി, മേഖലയിലെ രക്ഷാധികാരി സമിതി അംഗങ്ങളായ ചന്ദ്രൻ പിണറായി, കെ.കെ. ശശി, രാജീവൻ തുടങ്ങിയവർ സംസാരിച്ചു.
ലോക കേരള സഭ അംഗം സി.വി. നാരായണൻ പൊന്നാട അണിയിക്കുകയും ഉപഹാരം സമർപ്പിക്കുകയും ചെയ്തു. യൂനിറ്റ് സെക്രട്ടറി പ്രേമൻ കുന്നോത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രകാശൻ നന്ദിയും പറഞ്ഞു. ഹരിദാസൻ മറുപടി പ്രസംഗം നടത്തി.
്േോ്േ്
