പ്രശസ്ത ഓർത്തോപീഡിക് വിദഗ്ധൻ ഡോ. ഗോകുൽ വിനോദ് കിംസ്ഹെൽത്തിൽ സേവനമാരംഭിച്ചു


പ്രദീപ് പുറവങ്കര / മനാമ

പ്രശസ്ത ഓർത്തോപീഡിക് വിദഗ്ധനും അസ്ഥിരോഗ ചികിത്സാ രംഗത്തെ നിരവധി സങ്കീർണ ചികിത്സകളിൽ വൈദഗ്ധ്യമുള്ള ഡോ. ഗോകുൽ വിനോദ് കിംസ്ഹെൽത്തിൽ സ്പെഷ്യലിസ്റ്റ് ഓർത്തോപീഡിക്സ് വിഭാഗത്തിൽ സേവനമാരംഭിച്ചു. അസ്ഥിരോഗ ചികിത്സയിലും ശസ്ത്രക്രിയകളിലുമുള്ള അദ്ദേഹത്തിന്റെ അഗാധമായ വൈദഗ്ധ്യം കിംസ്ഹെൽത്തിലെ ഓർത്തോപീഡിക് വിഭാഗത്തിന് കൂടുതൽ കരുത്തുപകരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സങ്കീർണമായ ഓർത്തോപീഡിക് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ഡോ. ഗോകുൽ വിനോദ് തന്റെ വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. ഓർത്തോപീഡിക് സംബന്ധമായ എല്ലാ മേഖലകളിലും വൈദഗ്ധ്യമുള്ള ഡോക്ടർ എല്ലുകൾക്കുണ്ടാകുന്ന എല്ലാതരം പരിക്കുകളും ഒടിവുകളും, സന്ധികളുടെയും ലിഗമെന്റുകളുടെയും വിദഗ്ധ ചികിത്സ, സന്ധിവാതവും ജീർണിക്കുന്ന സന്ധിരോഗങ്ങളും, നട്ടെല്ലിന്റെ ചികിത്സയും പ്രത്യേക പരിചരണവും, ലാസറേഷൻ മൂലമുള്ള മുറിവുകളും ടെൻഡൻ തകരാറുകളും പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകൾ, ആംപ്യൂട്ടേഷൻ ശസ്ത്രക്രിയകളും ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണവും, വിവിധ തരം സന്ധികൾ സംബന്ധിച്ച സർജറികൾ എന്നിവയിലും പ്രത്യേക പരിചരണം നൽകുന്നുണ്ട്. ഡോ. ഗോകുൽ വിനോദിന്റെ നിയമനം ഈ മേഖലയിലെ രോഗികൾക്ക് കൂടുതൽ മികച്ച ചികിത്സാപരിചരണം ഉറപ്പാക്കാൻ കിംസ്ഹെൽത്തിനെ സഹായിക്കുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

 

article-image

േിു്േി

You might also like

  • Straight Forward

Most Viewed