സമസ്തയുടെ നൂറാം വാർഷിക പ്രചാരണ സമ്മേളനം: വിഖായ സംഗമം നടന്നു
പ്രദീപ് പുറവങ്കര / മനാമ
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തിന്റെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി സമസ്ത ബഹ്‌റൈൻ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ പ്രചാരണ സമ്മേളനം ഡിസംബർ 5ന് വെള്ളിയാഴ്ച്ച സൽമാനിയ കെ സിറ്റി ഓഡിറ്റോറിയത്തിൽ നടക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രസിഡന്റ് സയ്യിദുൽ ഉലമാ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
പ്രചാരണ സമ്മേളനത്തിന് മുന്നോടിയായി നടന്ന വിഖായ സംഗമം സമസ്ത ബഹ്‌റൈൻ വർക്കിംഗ് പ്രസിഡണ്ട് വി കെ കുഞ്ഞിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ 'സേവനത്തിലെ ആത്മീയത' (അശ്റഫ് അൻവരി), 'വളണ്ടിയേഴ്സ്' (സജീർ പന്തക്കൽ), 'രൂപരേഖ' (റബീഅ് ഫൈസി), 'സംഘാടനം' (എസ്. എം അബ്ദുൽ വാഹിദ്) എന്നീ വിഷയങ്ങളിൽ പ്രബന്ധാവതരണങ്ങൾ നടന്നു.
എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ ജനറൽ സെക്രട്ടറി നവാസ് കുണ്ടറ സ്വാഗതവും വളണ്ടിയർ കൺവീനർ അഷറഫ് നന്ദിയും പറഞ്ഞു. എസ് കെ എസ് എസ് എഫ് ബഹ്‌റൈൻ വൈസ് പ്രസിഡന്റുമാരായ അബ്ദുൽ മജീദ് ചോലക്കോട്, ഉമൈർ വടകര, ജോയിൻ്റ് സെക്രട്ടറിമാരായ അഹമ്മദ് മുനീർ, റാഷിദിൽ കക്കട്ടിൽ, മുഹമ്മദ് പെരിന്തൽമണ്ണ, മനാമ ഏരിയ ജോയിൻ സെക്രട്ടറി അബ്ദുൽ റഊഫ്, മുഹമ്മദ് സാലിഹ്, അബ്ദുൽ ജബ്ബാർ, സക്കീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
dsad
