സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് - ഷഹീൻ ഗ്രൂപ് വിജയികളായി
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷനുമായി സഹകരിച്ച് ബ്രോസ് ആൻഡ് ബഡ്ഡീസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച സുനിൽ ജോർജ് മെമ്മോറിയൽ ട്രോഫിയിൽ ഷഹീൻ ഗ്രൂപ് ചാമ്പ്യന്മാരായി. നന്മ കുട്ള ടീമിനാണ് രണ്ടാം സ്ഥാനം. ബുസൈതീനിലെ 8 ഗ്രൗണ്ടുകളിലായാണ് ടൂർണമെന്റിന്റെ അഞ്ചാം സീസൺ സംഘടിപ്പിച്ചത്. ഹലാത് സി.സി, ടാർഗറ്റ് സി.സി എന്നിവർ യഥാക്രമം മൂന്നും നാലും സ്ഥാനങ്ങൾ നേടി. ബഹ്‌റൈനിൽ അന്തരിച്ച ക്രിക്കറ്റ് താരത്തിന്റെ സ്മരണയ്ക്കായാണ് ടൂർണമെന്റ് നടത്തിയത്.
88 ടീമുകളെ എട്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം. വിന്നേഴ്സ് സി.സി, അമിഗോസ്, ചലഞ്ചേഴ്സ് ബഹ്‌റൈൻ, ബാലാജി ഇലവൻ, ബർജർ ബ്ലൂ, ഗ്ലാഡിയേറ്റേഴ്സ്, റൈസിങ് ബ്ലൂ ജിതാലി എന്നീ ടീമുകൾ ഗ്രൂപ്പ് ചമ്പ്യന്മാരായി. വിജെയികൾക്കുള്ള ട്രോഫിയും സമ്മാനങ്ങളും സിനിഷ സായ്‌നാഥ് (എൻ.ഇ.സി മാർക്കറ്റിങ് മാനേജർ), നൗഷാദ് (ബഹ്‌റൈൻ ക്രിക്കറ്റ് ഫെഡറേഷൻ ഡയറക്ടർ), ബ്രോസ് & ബഡ്ഡീസ് ടീം ഭാരവാഹികൾ എന്നിവർ ചേർന്ന് നൽകി. മാൻ ഓഫ് സീരീസ് - ആസിഫ് അലി (ഹലാത് സി.സി), ബെസ്റ്റ് ബാറ്റ്സ്മാൻ - വസന്ത് (നന്മ കുട്ള), ബെസ്റ്റ് ബൗളർ - അബ്ദുൽ ഹമീദ് (ഹലാത് സി.സി), മാൻ ഓഫ് ദി ഫൈനൽ - സുഭാഷ് സരോജ് (ഷഹീൻ ഗ്രൂപ്) എന്നിവർ വ്യക്തിഗത നേട്ടങ്ങൾ കരസ്ഥമാക്കി. 1500 കളിക്കാരെ ഉൾപ്പെടുത്തിയാണ് ഈ ടൂർണമെന്റ് സംഘടിപ്പിച്ചത്.
sdds
wffs
