ബഹ്‌റൈനിലെ കോഴിക്കോട്ടുകാർ: പാട്ടും പറച്ചിലുമായി 'ഗാന സല്ലാപം' ആരംഭിക്കുന്നു


പ്രദീപ് പുറവങ്കര / മനാമ

മനാമ: ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ പ്രവാസി കൂട്ടായ്മയായ പവിഴ ദ്വീപിലെ കോഴിക്കോട്ടുകാർ - കാലിക്കറ്റ് കമ്മ്യൂണിറ്റി ബഹ്‌റൈൻ (KCB) പുതിയൊരു സംഗീത പരിപാടിക്ക് തുടക്കം കുറിക്കുന്നു. "ഗാന സല്ലാപം" എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി, പാട്ടുകാർക്കും ആസ്വാദകർക്കുമായി ഒരുക്കുന്ന വാരാന്ത്യ സംഗീത സദസ്സാണ്. കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും സജീവമായിരുന്ന 'പാട്ടു രാവുകൾ' ബഹ്‌റൈനിൽ പുനഃസൃഷ്ടിക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നത്.

ഡിസംബർ 4 വ്യാഴാഴ്‌ച്ച വൈകുന്നേരം 7:30 മണിക്ക്, അദ്‌ലിയ ഓറ ആർട് സെന്ററിൽ "ഗാന സല്ലാപത്തിന്റെ" ആദ്യ പരിപാടി നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും ഈ പരിപാടിയിൽ പങ്കെടുക്കാനുള്ള മുൻഗണന ലഭിക്കുകയെന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും 34353639 അല്ലെങ്കിൽ 34646440 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

sadasd

You might also like

  • Straight Forward

Most Viewed