ഇന്ത്യൻ സ്കൂൾ 'കളർ സ് പ്ലാഷ്' കിന്റർഗാർട്ടൻ സ്പോർട്‌സ് ദിനം ശ്രദ്ധേയമായി; പങ്കെടുത്തത് 1,283 കുട്ടികളും 3,000-ത്തിലധികം രക്ഷിതാക്കളും
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിലെ ഇന്ത്യൻ സ്കൂൾ ജൂനിയർ കാമ്പസിൽ കിന്റർഗാർട്ടൻ സ്പോർട്സ് ദിനമായ 'കളർ സ് പ്ലാഷ്' ആറാം സീസൺ വർണ്ണപ്പകിട്ടോടെ സംഘടിപ്പിച്ചു. റിഫയിലെ കാമ്പസ് ഗ്രൗണ്ടിൽ നടന്ന ഈ കായികമേളയിൽ 1,283 വിദ്യാർഥികളും 3,000-ത്തിലധികം രക്ഷിതാക്കളും ഒത്തുചേർന്നു. കുരുന്നുകളുടെ വർണ്ണാഭമായ പ്രകടനങ്ങൾ കായിക ദിനത്തിന് മാറ്റുകൂട്ടി.
പരിപാടിയിൽ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സെക്രട്ടറി വി. രാജപാണ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറി രഞ്ജിനി മോഹൻ, മറ്റ് ബോർഡ് അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ. പഴനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ് എന്നിവർ പങ്കെടുത്തു. ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ സ്വാഗതം ആശംസിച്ചു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് കായികമേള ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിഫെക്റ്റുകൾ, വിവിധ ക്ലബ്ബുകൾ, ബുൾബുളുകൾ, ബാന്റ് ടീം എന്നിവരുടെ യോജിച്ച സഹകരണത്തോടെയുള്ള മാർച്ച്-പാസ്റ്റ്, ഐക്യത്തിന്റെയും അച്ചടക്കത്തിന്റെയും ഉദാത്തമായ നിമിഷങ്ങൾ അടയാളപ്പെടുത്തി.
jhjk
kjghjk
എൽ.കെ.ജി, യു.കെ.ജി വിദ്യാർഥികൾ അണിനിരന്ന നന്നായി ഏകോപിപ്പിച്ച ഡ്രിൽ ഡിസ്‌പ്ലേ കാണികളെ ആകർഷിച്ചു. കുഞ്ഞുങ്ങളുടെ താളബോധം, ആത്മവിശ്വാസം, ഒത്തൊരുമ എന്നിവ പ്രകടമാക്കിയ ഈ മനോഹരമായ അവതരണം മാതാപിതാക്കളിൽ നിന്നും അതിഥികളിൽ നിന്നും ആവേശകരമായ കരഘോഷം നേടി.
ഹുല-ഹൂപ്പർമാർ, സ്കേറ്റർമാർ, കരാട്ടെ കുരുന്നുകൾ എന്നിവരുടെ ആകർഷകമായ പ്രകടനങ്ങൾ അവരുടെ കൃത്യതയിലും ഏകോപനത്തിലും എല്ലാവരെയും വിസ്മയിപ്പിച്ചു. സെക്രട്ടറി വി. രാജപാണ്യൻ നന്ദി രേഖപ്പെടുത്തി.
വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ കായിക ദിനം ഔദ്യോഗികമായി സമാപിച്ചതായി പ്രഖ്യാപിച്ചു. വിജയികളായ കുട്ടി താരങ്ങൾക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു.
kjhgkjhj
