"ഡിഫീറ്റ് ഡയബറ്റിസ്" സൈക്ലോത്തോൺ സംഘടിപ്പിച്ച് അൽ ഹിലാൽ ഹെൽത്ത് കെയർ
പ്രദീപ് പുറവങ്കര / മനാമ
അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പും ജെറ്റൂർ ബഹ്‌റൈനും, ബഹ്‌റൈൻ സൈക്ലിംഗ് അസോസിയേഷനുമായി സഹകരിച്ച് വാർഷിക "പ്രമേഹത്തെ പരാജയപ്പെടുത്തുക" ("Defeat Diabetes") സൈക്ലോത്തോണിന്റെ അഞ്ചാം സീസൺ വിജയകരമായി സംഘടിപ്പിച്ചു. പ്രമേഹ ബോധവൽക്കരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ 800-ൽ അധികം പേർ പങ്കെടുത്തു. സല്ലാഖിലെ NBH ലൂപ്പ് E-യിൽ വെച്ച് നടന്ന പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിൽ
അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സിഇഒ ഡോ. ശരത് ചന്ദ്രൻ, ജെറ്റൂർ – പ്രിൻസിപ്പൽ ഡീലർ മനാഫ് കാസിം , അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഓഫ് സ്ട്രാറ്റജി & ബിസിനസ്, ആസിഫ് മുഹമ്മദ്, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ എന്നിവർ ചേർന്നാണ് സൈക്ലോത്തോൺ ഫ്ലാഗ് ഓഫ് ചെയ്തത്.
jkkj
ukhuh
jjkhkj
ഇതോടൊപ്പം ബഹ്‌റൈൻ സൈക്ലിംഗ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഷുബ്ബർ ഹിലാൽ അൽവാദി , മനാമ പാക്കേജിംഗ് ഇൻഡസ്ട്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഇജാസ് ചൗധരി, അൻസാർ ഗാലറി അസിസ്റ്റന്റ് ജനറൽ മാനേജർ മുഹമ്മദ് വാസീയുള്ള, സൈക്ലിംഗ് ബീസ് വിമൻസ് ടീം സ്ഥാപക സാറാ അൽ സമ്മാക്, ബഹ്‌റൈൻ സൈക്ലിംഗ് അസോസിയേഷൻ കോച്ച് ആദിൽ മർഹൂൺ എന്നിവരും പങ്കെടുത്തു.
പരിപാടിയിൽ പങ്കെടുത്തവർക്ക് 60 ടെസ്റ്റുകൾ ഉൾപ്പെടെ കോംപ്ലിമെന്ററി ഫുൾ-ബോഡി ചെക്കപ്പ് കൂപ്പണുകൾ, പങ്കാളിത്ത സർട്ടിഫിക്കറ്റുകൾ, ഇവന്റ് ടീ ഷർട്ടുകൾ, ലഘുഭക്ഷണങ്ങൾ, എക്‌സ്‌ക്ലൂസീവ് ഹെൽത്ത്‌കെയർ ഡിസ്‌കൗണ്ട് വൗച്ചറുകളും സമ്മാനങ്ങളും തുടങ്ങിയ ആനുകൂല്യങ്ങളും ലഭിച്ചു.
jgjgjh
