ടി.പി. അബ്ദുറഹ്മാന് 'അൽ ഫുർഖാൻ ഗോൾഡൻ ഡേയ്സ്' വാട്സ്ആപ് കൂട്ടായ്മ യാത്രാ അയപ്പ് നൽകി
പ്രദീപ് പുറവങ്കര / മനാമ
അരനൂറ്റാണ്ടിന് ശേഷം പ്രവാസ ജീവിതം അവസാനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങിയ ടി.പി. അബ്ദുറഹ്മാന് 'അൽ ഫുർഖാൻ ഗോൾഡൻ ഡേയ്സ്' വാട്സ്ആപ് കൂട്ടായ്മ യാത്രാ അയപ്പ് നൽകി.
റിഫ ഫുഡ് സിറ്റി ഹാളിൽ ചേർന്ന യോഗത്തിൽ കൂട്ടായ്മയിലെ മുതിർന്ന അംഗം യാഖൂബ് ഈസ അധ്യക്ഷത വഹിച്ചു. എം.എം. രിസാലുദ്ദീൻ സ്വാഗതം പറഞ്ഞ യോഗത്തിൽ വി.പി. അബ്ദു റസാഖ്, ഹംസ കെ. ഹമദ്, ഹംസ മണിയൂർ, സി.കെ. അബ്ദുല്ല, അബ്ദുൽ റഷീദ് മാഹി, സലാം ബേപ്പൂർ, അബ്ദുല്ലത്തീഫ് സി.എം, അബ്ദുസ്സലാം ചങ്ങരം ചോല, അബ്ദുല്ലത്തീഫ് ആലിയമ്പത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു.
തൗസീഫ് അഷ്റഫ്, ബിർഷാദ് അബ്ദുൽ ഗനി, മുസ്തഫ എന്നിവർ പങ്കെടുത്ത യോഗത്തിൽ ഫിറോസ് ഒതായി നന്ദി പറഞ്ഞു.
hkj
