ബഹ്‌റൈൻ പ്രതിഭയുടെ 'വൈബ്‌സ് ഓഫ് ബഹ്‌റൈൻ' ഡിസംബർ 5ന് ഇന്ത്യൻ ക്ലബ്ബിൽ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ പ്രതിഭ സുബി ഹോംസുമായി ചേർന്ന് അവതരിപ്പിക്കുന്ന 'വൈബ്‌സ് ഓഫ് ബഹ്‌റൈൻ' എന്ന കലാവിരുന്ന് ഡിസംബർ 5-ന് ഇന്ത്യൻ ക്ലബ് ഗ്രൗണ്ടിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബഹ്‌റൈൻ പ്രതിഭയുടെ മുപ്പതാം കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായുള്ള അനുബന്ധ പരിപാടികളുടെ ഭാഗമായാണ് ഈ കലാസന്ധ്യ ഒരുക്കിയിരിക്കുന്നത്.

പ്രശസ്ത ഗായിക രഞ്ജിനി ജോസും റഫീഖ് റഹ്മാനും സംഘവും അണിനിരക്കുന്ന സംഗീത നിശയാണ് പരിപാടിയുടെ മുഖ്യ ആകർഷണം. ഒപ്പം, ബഹ്‌റൈനിലെ പ്രമുഖ നൃത്ത അധ്യാപികയായ വിദ്യശ്രീയുടെ നേതൃത്വത്തിൽ ബഹ്‌റൈൻ പ്രതിഭയുടെ വനിതാ വേദി പ്രവർത്തകർ അരങ്ങിലെത്തുന്ന 'ഋതു' എന്ന സംഗീത നൃത്ത ശിൽപ്പവും ശ്രദ്ധേയമാകും. അറബിക് ഡാൻസ് ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികളും അന്നേ ദിവസം വേദിയിൽ അരങ്ങേറും.

പരിപാടിയിലേക്ക് എല്ലാ കലാസ്നേഹികളെയും ക്ഷണിക്കുന്നതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പ്രതിഭ സെന്ററിൽ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ബിനു മണ്ണിൽ, ജനറൽ കൺവീനർ എൻ. വി. ലിവിൻ കുമാർ, ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, വൈസ് പ്രസിഡന്റ് നിഷ സതീഷ് എന്നിവർ പങ്കെടുത്തു.

article-image

dsfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed