കണ്ണൂർ പ്രവാസി കുടുംബസംഗമം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻ (KDPA) ഈ വർഷത്തെ വാർഷിക പിക്നിക് & സ്പോർട്സ് ഡേ 2025 ബുദയ്യയിലെ പ്ലാസ ഗാർഡൻ പൂൾസിൽ വെച്ച് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലയിൽ നിന്നുള്ള പ്രവാസി കുടുംബങ്ങളെ ഒന്നിപ്പിച്ച പരിപാടി, കായിക മത്സരങ്ങളാലും വിനോദ ഗെയിമുകളാലും ശ്രദ്ധേയമായി.

കെ.ഡി.പി.എ.യുടെ പ്രസിഡന്റ് എം. ടി. വിനോദ് കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നിജിൽ രമേശ് സ്വാഗതം ആശംസിച്ചു. എബ്രഹാം ജോൺ മുഖ്യാതിഥിയായി പങ്കെടുത്തു. കുടുംബ സൗഹൃദ ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ദിനാഘോഷത്തിൽ കുട്ടികൾക്കായി വിവിധയിനം കായിക മത്സരങ്ങളും, മുതിർന്നവർക്കായി ഉല്ലാസപ്രദമായ ഗെയിമുകളും നടന്നു. അംഗങ്ങൾ ആവേശത്തോടെ മത്സരങ്ങളിൽ പങ്കെടുത്തു. വൈസ് പ്രസിഡന്റ് ഹർഷ ശ്രീഹരി പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി രേഖപ്പെടുത്തി.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed