അനധികൃത ഫ്ലെക്സുകൾ രണ്ടാഴ്ചയ്ക്കകം നീക്കണം; മാതൃകാ പെരുമാറ്റച്ചട്ടം ഉടൻ: ഹൈക്കോടതി


ശാരിക

കൊച്ചി: സംസ്ഥാനത്തെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി ബന്ധപ്പെട്ട് ഹൈക്കോടതി തിരഞ്ഞെടുപ്പ് കമ്മീഷന് കർശന നിർദ്ദേശങ്ങൾ നൽകി. അനധികൃത ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും രണ്ടാഴ്ച സമയപരിധിക്കുള്ളിൽ എടുത്തു മാറ്റണമെന്ന് കോടതി നിർദേശിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ഇതിനുള്ള നിർദേശം നൽകണം.

കൂടാതെ, മൂന്ന് ദിവസത്തിനുള്ളിൽ മാതൃകാ പെരുമാറ്റ ചട്ടം തയ്യാറാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷനോട് കോടതി ആവശ്യപ്പെട്ടു. അനധികൃതമായ ഫ്ലക്സ് ബോർഡുകളും പോസ്റ്ററുകളും ഒട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും, രാഷ്ട്രീയ പാർട്ടികൾ വിഷയത്തിൽ കുറച്ചുകൂടി ഗൗരവം പുലർത്തണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് വ്യക്തമാക്കി.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed