ഹോപ്പ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ഹോസ്പിറ്റലിൽ വച്ച് സംഘടിപ്പിച്ച ക്യാമ്പിൽ നൂറിലധികം പേർ രക്തദാനം നടത്തി. രക്തദാനത്തിന്റെ മഹത്വം ഉൾക്കൊണ്ടുകൊണ്ട് ഹോപ്പ് സംഘടിപ്പിച്ച പത്താമത്തെ രക്തദാന ക്യാമ്പായിരുന്നു നടന്നത്.
സാമൂഹിക പ്രവർത്തകരും സംഘടനാ പ്രതിനിധികളുമായ സുബൈർ കണ്ണൂർ, സയീദ് ഹനീഫ്, റഫീഖ് മാഹി, സുരേഷ് പുത്തെൻവിളയിൽ, ഷാജി മൂതല തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
പ്രസിഡൻറ് ഷിബു പത്തനംതിട്ട, സെക്രട്ടറി ജയേഷ് കുറുപ്പ്, ട്രെഷറർ താലിബ് ജാഫർ, കോർഡിനേറ്റർമാരായ ശ്യാംജിത് കമാൽ, വിപിഷ് പിള്ള, എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു ചിറമേൽ, ജോഷി നെടുവേലിൽ, ഗിരീഷ് കുമാർ ജി, ഷാജി ഇളമ്പിലായി, ഷിജു സി പി, ഷബീർ മാഹി, മുജീബ് റഹ്‌മാൻ, പ്രിന്റു ഡെല്ലിസ്, മനോജ് സാംബൻ, റംഷാദ് എം കെ, ഫൈസൽ പട്ടാണ്ടി, നിസാർ മാഹി, അജിത് കുമാർ, ബോബി പുളിമൂട്ടിൽ, സുജീഷ് ബാബു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
