മുഹറഖ് മലയാളി സമാജം 'മഞ്ചാടി ബാലവേദി' കേരളപ്പിറവി ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മുഹറഖ് മലയാളി സമാജത്തിന്റെ (എം.എം.എസ്) മഞ്ചാടി ബാലവേദിയുടെ നേതൃത്വത്തിൽ കേരളത്തിൻ്റെ 70ആമത് കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു. കുട്ടികളുടെ പാട്ടുകൾ, കേരളപ്പിറവി ക്വിസ് മത്സരം, കേരള ചരിത്ര പഠനം എന്നിവ ഉൾപ്പെടുത്തിക്കൊണ്ടാണ് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചത്.

മഞ്ചാടി കൺവീനർ അഫ്രാസ് അഹ്‌മദിന്റെ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടി എം.എം.എസ് പ്രസിഡൻ്റ് അനസ് റഹീം ഉദ്ഘാടനം ചെയ്തു. എം.എം.എസ് വൈസ് പ്രസിഡന്റ് അബ്ദുൽ മൻഷീർ, വനിതാ വേദി ജോ. കൺവീനർ ഷീന നൗസൽ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

ട്രഷറർ ശിവശങ്കർ, ശിഹാബ് കറുകപുത്തൂർ, മുബീന മൻഷീർ, സൗമ്യ ശ്രീകുമാർ, നിഖില, ബാഹിറ അനസ് എന്നിവരും ആഘോഷങ്ങളിൽ സംബന്ധിച്ചു.

article-image

ോേിേി്

You might also like

  • Straight Forward

Most Viewed