'വിഷൻ യൂത്ത്' യുവജന സംഗമം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: അൽഫുർഖാൻ സെന്ററിന്റെ യുവജന വിഭാഗമായ വിഷൻ യൂത്തിന്റെ ആഭിമുഖ്യത്തിൽ യുവജന സംഗമം സംഘടിപ്പിച്ചു. പ്രമുഖ വാഗ്മിയും ദാറുൽ ബയ്യിന ഇന്റർനാഷണൽ ഇസ്‌ലാമിക് റിസർച്ച് സ്കൂൾ ഡയറക്ടറുമായ ഉനൈസ് പാപ്പിനിശ്ശേരി വിഷൻ യൂത്ത് പ്രവർത്തകർക്ക് ഉൽബോധനം നൽകി. വിഷൻ യൂത്ത് പ്രസിഡന്റ് ആരിഫ് അഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മുഹ്‌യുദ്ധീൻ കണ്ണൂർ ചർച്ചകൾ നിയന്ത്രിച്ചു.
ജനറൽ സെക്രട്ടറി അബ്ദുർ ബാസിത്ത് സ്വാഗതവും ഹിഷാം കുഞ്ഞഹമ്മദ് നന്ദിയും പറഞ്ഞു. മുഹമ്മദ് ശാനിദ്, അനൂപ് റഹ്മാൻ, മുസ്ഫിർ മൂസ, മുബാറക് ഈസ, അസ്ജദ്, നസീഫ്, സൈഫുല്ല എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
fsdf


