'ട്രിബ്യൂട്ട് ടു ബഹ്‌റൈൻ' രണ്ടാം പതിപ്പ് നവംബർ 21ന്; കേരള ഭക്ഷ്യമന്ത്രി ജി. ആർ. അനിൽ മുഖ്യാതിഥി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ ഭരണാധികാരികളോടുള്ള ശ്രീനാരായണ സമൂഹത്തിന്റെ ആദരവും നന്ദിയും അറിയിക്കുന്ന 'ട്രിബ്യൂട്ട് ടു ബഹ്‌റൈൻ' പരിപാടിയുടെ രണ്ടാം പതിപ്പ് സംഘടിപ്പിക്കാനൊരുങ്ങി ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്.).

ശ്രീനാരായണ ഗുരുദേവന്റെ നേതൃത്വത്തിൽ ആലുവ അദ്വൈതാശ്രമത്തിൽ നടന്ന സർവ്വമത സമ്മേളനത്തിന്റെ നൂറാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണ് ബില്ലവാസ് ബഹ്‌റൈനുമായി സഹകരിച്ച് ‘The Confluence of Cultures, The Spirit of Humanism’ എന്ന പ്രമേയത്തിൽ പരിപാടി നടക്കുന്നത്. നവംബർ 21ന് വൈകുന്നേരം 6 മണി മുതൽ സൽമാബാദിലെ ഗൾഫ് എയർ ക്ലബ്ബിലാണ് ആഘോഷ പരിപാടികൾ അരങ്ങേറുക.

കേരള ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അഡ്വക്കേറ്റ് ജി. ആർ. അനിലാണ് മുഖ്യാതിഥി. കേരള നിയമസഭ എം.എൽ.എ അഡ്വക്കേറ്റ് ചാണ്ടി ഉമ്മൻ, കർണാടക നിയമസഭ എം.എൽ.എ ഹരിപ്രസാദ്, ശിവഗിരി മഠം പ്രസിഡന്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, മുൻ ജനറൽ സെക്രട്ടറി ഋതംബരാനന്ദ സ്വാമികൾ, ശിവഗിരി മഠം സ്വാമിമാരായ സ്വാമി വീരേശ്വരാനന്ദ, സ്വാമി ശിവനാരായണ തീർത്ഥ ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

ഐഡിയ സ്റ്റാർ സിംഗർ ഫെയിം അനുശ്രീ, സരിഗമപ ഫെയിം അശ്വിൻ എന്നിവരുടെ സംഗീത പരിപാടികളും, നൂറിലധികം അംഗങ്ങൾ പങ്കെടുക്കുന്ന ദൈവദശകം ആലാപനവും പ്രാദേശിക കലാകാരന്മാരുടെ ദൃശ്യവിരുന്നുകളും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടും.

ഇത് സംബന്ധിച്ച് വിളിച്ച് ചേർത്ത വാർത്തസമ്മേളനത്തിൽ എസ് എൻ സി എസ് ചെയർമാൻ ഡി കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ്, ജനറൽ കോർഡിനേറ്റർ സുരേഷ് കരുണാകരൻ, ജനറൽ കൺവീനർ സുനീഷ് സുശീലൻ ,ബില്ലവാസ് വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ, ബില്ലവാസ് ജനറൽ സെക്രട്ടറി കൗശിക് കെ എസ് സുവർണ എന്നിവർ പങ്കെടുത്തു.

article-image

sfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed