ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയുടെ പതിനാലാമത് വലിയ പെരുന്നാളും ഹാർവെസ്റ്റ് ഫെസ്റ്റിവലും നടന്നു
പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈൻ സെന്റ് ഗ്രിഗോറിയോസ് ക്നാനായ പള്ളിയുടെ പതിനാലാമത് വലിയ പെരുന്നാളും ഹാർവെസ്റ്റ് ഫെസ്റ്റിവലുംകേരള കാത്തലിക് അസോസിയേഷൻ ഹാളിൽ വെച്ച് വിപുലമായ പരിപാടികളോടെ നടന്നു. പരിശുദ്ധ പരുമല തിരുമേനിയുടെ നാമത്തിലുള്ള ഇടവകയുടെ പ്രധാന പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി റവ. ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ കാർമ്മികത്വം വഹിച്ചു. വിശുദ്ധ കുർബാന, ഇടവകാംഗങ്ങൾ അണിനിരന്ന ആഘോഷമായ റാസ, ആശിർവാദം, നേർച്ച വിളമ്പ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ എന്നിവ ചടങ്ങുകളുടെ ഭാഗമായി നടന്നു. ഇതോടൊപ്പം, ഈ വർഷം പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിദ്യാർഥികൾക്ക് ഇടവകയുടെ പ്രത്യേക ഉപഹാരങ്ങളും നൽകി ആദരിച്ചു. വികാരി റവ. ഫാദർ ജേക്കബ് ഫിലിപ്പ് നടയിൽ, ട്രസ്റ്റി ലിബിൻ മാത്യു, സെക്രട്ടറി സ്റ്റീഫൻ ജേക്കബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
dffgfg
ddddsdsa
