അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിന്റെ സിത്ര ശാഖ രണ്ടാം വാർഷികം ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈനിലെ പ്രമുഖ ആരോഗ്യ സ്ഥാപനമായ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി മെഡിക്കൽ സെന്ററിന്റെ സിത്ര ശാഖ രണ്ടാം വാർഷികം ആഘോഷിച്ചു. വാർഷികത്തിന്റെ ഭാഗമായി സെന്ററിലെ പുതിയ 24 മണിക്കൂർ ക്ലിനിക്കിന്റെ ഉദ്ഘാടനവും നടന്നു. സിത്രയിലെ അൽ ഹിലാൽ ബോൾറൂമിൽ നടന്ന ചടങ്ങിൽ, സംസദ് അംഗം ജലീല അൽ സയ്യിദും സാംസ്കാരിക സാമൂഹിക പ്രവർത്തന വിഭാഗം മേധാവി നൂരിയ അബ്ദ് അലി അൽ ആലിയും ചേർന്ന് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ, ഫിനാൻസ് മാനേജർ സഹൽ ജമാലുദ്ദീൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ക്യാപിറ്റൽ മുനിസിപ്പാലിറ്റി കൗൺസിൽ അംഗം മുഹമ്മദ് തൗഫീഖ് അൽ അബ്ബാസ്, സാമൂഹ്യ പ്രവർത്തകർ, സിത്ര പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. വാർഷികാഘോഷങ്ങളുടെ ഭാഗമായി നവംബർ 7, 8, 9 തീയതികളിൽ സിത്രയിലും സമീപ പ്രദേശങ്ങളിലുമുള്ളവർക്കായി സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പുകളും അൽ ഹിലാൽ സംഘടിപ്പിച്ചിരുന്നു.
wasaesdw
aqsSAADASASASASAS
