ബി.ഡി.കെ., ഐ.എൽ.എ., നിള സംയുക്ത രക്തദാന ക്യാമ്പ്; 80 പേർ രക്തം നൽകി

പ്രദീപ് പുറവങ്കര
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ, ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐ.എൽ.എ.), ചേലക്കര നിയോജക മണ്ഡലം പ്രവാസി അസോസിയേഷൻ (നിള ബഹ്‌റൈൻ) എന്നീ സംഘടനകൾ സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പിൽ 80 ഓളം പേർ രക്തം നൽകി.
ഐ.സി.ആർ.എഫ്. അഡ്വൈസർ അരുൾദാസ് തോമസ് രക്തദാനക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഐ.എൽ.എ. ജനറൽ സെക്രട്ടറി വാണി ശ്രീധർ സ്വാഗതം പറഞ്ഞു. ബി.ഡി.കെ. ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം അധ്യക്ഷനായിരുന്നു. ബി.ഡി.കെ. പ്രസിഡന്റ് റോജി ജോൺ, നിള പ്രസിഡൻ്റ് അബ്ദുള്ള എന്നിവർ സംസാരിച്ചു. ബി.ഡി.കെ. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശ്രീജ ശ്രീധരൻ നന്ദി രേഖപ്പെടുത്തി.
ഐ.എൽ.എ. പ്രസിഡന്റ് സ്മിത ജെൻസൻ, വൈസ് പ്രസിഡന്റ് ഫൗസിയ ഫരീദ്, ട്രെഷറർ ടെസ്സി ചെറിയാൻ, എന്റർടൈൻമെന്റ് സെക്രട്ടറി സുനന്ദ ഗെയ്ക്‌വാദ്, ബി.ഡി.കെ. ജനറൽ സെക്രട്ടറി ജിബിൻ ജോയ്, ട്രെഷറർ സാബു അഗസ്റ്റിൻ, നിള ജനറൽ സെക്രട്ടറി റഷീദ് ആറ്റൂർ, രക്ഷാധികാരികളായ അജിത് ആറ്റൂർ, മുഹമ്മദ് കുട്ടി എന്നിവരും മറ്റ് ഭാരവാഹികളും ക്യാമ്പിന് നേതൃത്വം നൽകി.
aa