49ആമത് വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ഇ.സന്തോഷ് കുമാറിന്


ശാരിക

തിരുവനന്തപുരം l 49ആമത് വയലാര്‍ രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം ഇ സന്തോഷ് കുമാറിന്. തപോമയിയുടെ അച്ഛന്‍ എന്ന കൃതിയാണ് പുരസ്കാരത്തിന് അർഹമായത്. ഒക്ടോബര്‍ 27 തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

അഭയാര്‍ത്ഥി പാലായന പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയുന്ന നോവലാണ് തപോമയിയുടെ അച്ഛന്‍. കിഴക്കന്‍ ബംഗാളില്‍ നിന്നുള്ള രാജ്യത്തെ അഭയാര്‍ഥി പാലായന പ്രശ്‌നങ്ങള്‍ ആഴത്തില്‍ ചര്‍ച്ച ചെയ്ത് വിലയിരുത്തപ്പെട്ട നോവല്‍ കൂടിയാണ് ഇത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ഫലകവുമാണ് അവാര്‍ഡ്.

ഈയടുത്തകാലത്ത് പുറത്തിറങ്ങിയതില്‍ പകരം വയ്ക്കാനില്ലാത്ത നോവലെന്ന രീതിയിലാണ് പുസ്തകത്തെ ജൂറിയ അംഗങ്ങള്‍ തിരഞ്ഞെടുത്തത്. ഭാഷ കൊണ്ടും കഥാപാത്രങ്ങളിലെ വ്യത്യസ്തത കൊണ്ടും തപോമയിയുടെ അച്ഛന്‍ അല്ലാതെ മറ്റൊരു കൃതിയെ കുറിച്ച് ചിന്തിക്കാന്‍ ആവില്ലെന്നും ജൂറി നിരീക്ഷിച്ചു. റ്റി ഡി രാമകൃഷ്ണന്‍, ഡോക്ടര്‍ എന്‍ പി ഹാഫിസ് മുഹമ്മദ്, പ്രിയ എ എസ് എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് നടക്കുമെന്നും ജൂറി അറിയിച്ചു.

article-image

്നന

You might also like

  • Straight Forward

Most Viewed