ശാസ്ത്രപ്രതിഭ പരീക്ഷ 2025 രജിസ്ട്രേഷൻ തീയതി നീട്ടി


പ്രദീപ് പുറവങ്കര

മനാമ l വിദ്യാർത്ഥികളുടെയും ബഹ്റൈനിലെ സിബിഎസ്ഇ സ്കൂളുകളുടെയും ആവശ്യപ്രകാരം സയൻസ് ഇന്റർനാഷണൽ ഫോറം ബഹ്റൈൻ കഴിഞ്ഞ 12 വർഷമായി ബഹറിനിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി നടത്തിവരുന്ന ശാസ്ത്രപ്രതിഭ പരീക്ഷ 2025 രജിസ്ട്രേഷൻ തീയതി നീട്ടി.
ഇന്നലെ അവസാനിക്കേണ്ടിയിരുന്ന ആദ്യഘട്ട രജിസ്ട്രേഷൻ, വിവിധ സ്കൂളുകളിൽ നിന്നുള്ള അഭ്യർത്ഥനകൾ പ്രകാരം ഒക്ടോബർ 10 വരെയാണ് നീട്ടിയയത്.

കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും നടക്കുന്ന ഏറ്റവും വലിയ ശാസ്ത്ര പ്രതിഭാ പരീക്ഷയായ വിദ്യാർത്ഥി വിജ്ഞാൻ മന്തൻ ശാസ്ത്രപ്രതിഭ കോണ്ടസ്റ്റ് ആയാണ് ശാസ്ത്രപ്രതിഭ പരീക്ഷ ഈ വർഷം, നടത്തുന്നത്. 6 മുതൽ 11 വരെയുള്ള ക്ക്‌ളാസുകളിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന പരീക്ഷകളുടെ ഒന്നാം ഘട്ടം നവംബർ എട്ടിന് ആരംഭിക്കും. നവംബർ അവസാന വാരം രണ്ടാം ഘട്ടവും ഡിസംബർ ആദ്യവാരം മൂന്നാം ഘട്ടവും നടക്കും.

പരീക്ഷയിൽ 6 മുതൽ 11 വരെ ക്ലാസ് വിദ്യാർത്ഥികളിൽ മികച്ച 2 പേർക്ക് ശാസ്ത്ര പ്രതിഭാ അവാർഡ് ലഭിക്കും. എല്ലാ മത്സരാർത്ഥികൾക്കും, ഇ- സർട്ടിഫിക്കറ്റുകൾ ലഭിക്കും. പരീക്ഷയിൽ പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾ അവർ പഠിക്കുന്ന സ്‌കൂളുകൾ വഴിയാണ് റെജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 33163329 അല്ലെങ്കിൽ 39950225 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

zfzdf

You might also like

Most Viewed