കെസിഎ ഇന്ത്യൻ ടാലന്റ് സ്കാൻ 2025 രജിസ്ട്രേഷൻ; അവസാന തീയതി നീട്ടി


പ്രദീപ് പുറവങ്കര

മനാമ l കേരള കത്തോലിക്ക അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്ത്യൻ ടാലന്റ് സ്കാൻ 2025-ലേക്കുള്ള രജിസ്ട്രേഷൻ അവസാന തീയതി നീട്ടി. ബഹ്‌റൈനിലെ സ്കൂൾ പരീക്ഷകളും മറ്റു പരിപാടികളും കാരണം നിരവധി വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അപേക്ഷ പരിഗണിച്ചാണ് തീയതി നീട്ടിയതെന്ന് സംഘാടകർ അറിയിച്ചു. ഇത് പ്രകാരം ഒക്ടോബർ 7 വ്യക്തിഗത ഇനങ്ങൾക്കും, ഒക്ടോബർ 15 ഗ്രൂപ്പ് ഇനങ്ങൾക്കും പേര് നൽകേണ്ട അവസാന തീയ്യതിയായിരിക്കും.

ഒക്ടോബർ 17ന് വൈകിട്ട് 8 മണിക്ക് കെസിഎ ഹാളിൽ വെച്ചാണ് പരിപാടിയുടെ ഉദ്ഘാടനം നടക്കുന്നത്. തുടർന്ന് ഫാഷൻ ഷോ മത്സരവും അരങ്ങേറും. അഞ്ച് പ്രായവിഭാഗങ്ങളിലായി 180-ൽ അധികം വ്യക്തിഗത മത്സരങ്ങളാണ് ഇന്ത്യൻ ടാലന്റ് സ്കാനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് നേരിട്ട് KCA ഓഫീസിലോ www.kcabahrain.com എന്ന വെബ്സൈറ്റ് വഴിയോ രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

sg

You might also like

Most Viewed