ഇബ്‌നു അൽ-ഹൈതം ഇസ്ലാമിക് സ്‌കൂൾ സ്‌മൈലി ദിനം ആഘോഷിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിലെ ഇബ്‌നു അൽ-ഹൈതം ഇസ്ലാമിക് സ്‌കൂൾ സ്‌മൈലി ദിനം ആഘോഷിച്ചു. സന്തോഷത്തിന്റെയും പോസിറ്റിവിറ്റിയുടെയും പ്രതീകമായി, തിളങ്ങുന്ന മഞ്ഞ വസ്ത്രങ്ങൾ ധരിച്ച്, സ്‌മൈലി കിരീടങ്ങളും സൂര്യകാന്തിപ്പൂക്കളും ധരിച്ചാണ് കുട്ടികൾ സ്‌കൂളിൽ എത്തിയത്.
പ്രിൻസിപ്പൽ ഡോ. മുഹമ്മദ് തയ്യാബ് എല്ലാവർക്കും സ്‌മൈലി ദിന ആശംസകൾ നേർന്നു. 'സന്തോഷവും പുഞ്ചിരിയും' എന്ന വിഷയത്തിൽ നൃത്തങ്ങളും സ്‌കിറ്റുകളും ഉൾപ്പെടെ വിദ്യാർത്ഥികൾ വിവിധകലാ പ്രകടനങ്ങൾ അവതരിപ്പിച്ചു.
xgxg