കെസിഎ ഓണം പൊന്നോണം 2025ന്റെ ഗ്രാൻഡ് ഫിനാലേ കെസിഎ ആസ്ഥാനത്ത് വച്ച് നടന്നു

പ്രദീപ് പുറവങ്കര
മനാമ l ഒരു മാസത്തോളം നീണ്ടുനിന്ന കെസിഎ ഓണം പൊന്നോണം 2025 ആഘോഷങ്ങളുടെ ഗ്രാൻഡ് ഫിനാലേ കെസിഎ ആസ്ഥാനത്ത് വച്ച് നടന്നു. ബിഎഫ്സി സെയിൽസ് ഹെഡ് അനുജ് ഗോവിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ബി എഫ് സി മാർക്കറ്റിംഗ് ഹെഡ് അരുൺ വിശ്വനാഥൻ, ഇന്ത്യൻ ക്ലബ് പ്രസിഡന്റ്‌ജോസഫ് ജോയ്, ഇന്ത്യൻ ക്ലബ് ജനറൽ സെക്രട്ടറി അനിൽ കുമാർ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
കെസിഎ പ്രസിഡന്റ് ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.
കെസിഎ അംഗങ്ങളും കുട്ടികളും അണിയിച്ചൊരുക്കിയ വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
d