റയ്യാൻ സെന്റർ ഫ്യൂചർ ലൈറ്റ്സ് 2.0 ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പാരന്റിങ് സെഷൻ സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l റയ്യാൻ സെന്റർ ഫ്യൂചർ ലൈറ്റ്സ് 2.0 ഓറിയന്റേഷൻ പ്രോഗ്രാമിന്റെ ഭാഗമായി പാരന്റിങ് സെഷൻ സംഘടിപ്പിച്ചു. സജ്ജാദ് ബിൻ അബ്ദുൽ റസാഖ് മുഖ്യ പ്രഭാഷണം നടത്തി. മത വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി വസീം അൽ ഹിക്കമി സംസാരിച്ച യോഗത്തിൽ റയ്യാൻ സ്റ്റഡി സെന്ററിന്റെ ലക്ഷ്യങ്ങളെക്കുറിച്ച് പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം പ്രസന്റേഷൻ അവതരിപ്പിച്ചു.
വിദ്യാർത്ഥികളായ മിന്ഹാൻ, ഹയ അബ്ദുൽ ഗഫൂർ, മെഹക് എന്നിവർ സമ്മറൈസ് പരിപാടികളെക്കുറിച്ച് രക്ഷിതാക്കൾക്ക് വിശദീകരണം നൽകി. ഡോ. ഖൈസും, രക്ഷിതാക്കളും സമ്മറൈസ് പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്ക് ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
അബ്ദുൽ അസീസ് ടി.പി, ഡോ. ഖൈസ് എന്നിവർ ആശംസകൾ നേർന്ന പരിപാടിയിൽ സാദിഖ് ബിൻ യഹ്‌യ സ്വാഗതവും ബിനു ഇസ്മായിൽ നന്ദിയും പറഞ്ഞു.
േ്ിേ്ി