ബഹ്‌റൈനിൽ ലൈസൻസില്ലാതെ സൗന്ദര്യ ചികിത്സ നടത്തിയ പ്രവാസി യുവതിയെ അറസ്റ്റ് ചെയ്തു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈനിൽ ലൈസൻസില്ലാതെ സൗന്ദര്യ ചികിത്സ നടത്തിയ പ്രവാസി യുവതിയെ അറസ്റ്റ് ചെയ്തു. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ചാണ് യുവതിയെ അറസ്റ്റ് ചെയ്തത്. സാമൂഹിക മാധ്യമങ്ങൾ വഴി ഡെർമറ്റോളജി, കോസ്മെറ്റോളജി സേവനങ്ങൾ നൽകിവന്ന 29 വയസ്സുകാരിയായ യുവതിയാണ് അറസ്റ്റിലായത്.
ലൈസൻസില്ലാത്ത ഈ സേവനങ്ങൾ പരസ്യം ചെയ്യുന്ന ചിത്രങ്ങളും പോസ്റ്റുകളും അവരുടെ അക്കൗണ്ടുകളിൽ നിന്ന് കണ്ടെത്തിയിരുന്നു. ഫർണിഷ് ചെയ്ത ഒരു അപ്പാർട്ട്മെന്റിൽ വെച്ചാണ് യുവതിയെ അധികൃതർ അറസ്റ്റ് ചെയ്തത്. തിരിച്ചറിയാത്ത ഉറവിടങ്ങളിൽ നിന്നുള്ള നിരവധി മരുന്നുകളും ലഹരിവസ്തുക്കളും ഇവിടെ നിന്ന് പിടിച്ചെടുത്തു.
കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി എൻ.എച്ച്.ആർ.എ അറിയിച്ചു. അംഗീകൃത ക്ലിനിക്കുകളിൽ നിന്നും ലൈസൻസുള്ള വിദഗ്ധരിൽ നിന്നും മാത്രം ഇത്തരം സേവനങ്ങൾ തേടാൻ എൻ.എച്ച്.ആർ.എ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ോേ്ോ്