ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷം; പി ജയചന്ദ്രൻ മ്യൂസിക്കൽ നൈറ്റ് സെപ്റ്റംബർ അഞ്ചിന്

പ്രദീപ് പുറവങ്കര
മനാമ l ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബർ അഞ്ചിന് വൈകുന്നേരം 7.30 മുതൽ, അന്തരിച്ച പ്രശസ്ത പിന്നണി ഗായകൻ പി ജയചന്ദ്രന്റെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന പി ജയചന്ദ്രൻ മ്യൂസിക്കൽ നൈറ്റിൽ പിന്നണിഗായകരായ പന്തളം ബാലൻ, രവിശങ്കർ, പ്രമീള തുടങ്ങിയവർ പങ്കെടുക്കും.
നാളെ രാവിലെ 11 മണിക്ക് നടക്കുന്ന മുഖാമുഖം പരിപാടിയിൽ പി ഭാസ്കരൻ, വയലാർ, ശ്രീകുമാരൻ തമ്പി, ഒ എൻ വി കുറുപ്പ്, അർജുനൻ മാഷ്, ദേവരാജൻ, എം എസ് വിശ്വനാഥൻ, എം ബി ശ്രീനിവാസ് തുടങ്ങിയ സംഗീത പ്രതിഭകളുടെ ജീവിതത്തെയും സംഗീത സംഭാവനകളെയും അനുസ്മരിച്ച് മുഖ്യാതിഥിയായി പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ രവി മേനോൻ സംസാരിക്കും.
asddsa