കാറിന്‍റെ സ്പെയർ ടയറിൽ ഒളിപ്പിച്ച് 2 ലക്ഷത്തിലധികം കാപ്ടഗൺ ഗുളികകൾ സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമം; വിചാരണ ആരംഭിച്ചു


പ്രദീപ് പുറവങ്കര

മനാമ l കാറിന്‍റെ സ്പെയർ ടയറിൽ ഒളിപ്പിച്ച് 2 ലക്ഷത്തിലധികം കാപ്ടഗൺ ഗുളികകൾ സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേർക്കെതിരെ ബഹ്‌റൈനിൽ വിചാരണ ആരംഭിച്ചു. രണ്ട് ബഹ്‌റൈൻ പൗരന്മാരും ഒരു സൗദി പൗരനുമാണ് പ്രതികൾ.

ലഹരിമരുന്ന് കൈവശം വെച്ചതിനും കയറ്റുമതി ചെയ്യാൻ ശ്രമിച്ചതിനുമാണ് ഇവർക്കെതിരെ ഹൈ ക്രിമിനൽ കോടതിയിൽ കേസെടുത്തത്. സൗദിയിലെ ആന്റി-നാർക്കോട്ടിക്സ് ഡയറക്ടറേറ്റ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്.

കിങ് ഫഹദ് കോസ്‌വേ വഴി അതിർത്തി കടക്കാൻ ശ്രമിച്ച 30 വയസ്സുള്ള ഒരു ബഹ്‌റൈൻ പൗരനെയാണ് ആദ്യം പിടികൂടിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കള്ളക്കടത്തിന് പിന്നിൽ പ്രവർത്തിച്ച മറ്റ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു. ഇതിൽ ഒരാൾ സൗദിയിലുള്ള ഒരു വ്യക്തിയുമായി ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തി.

സൗദി പബ്ലിക് പ്രോസിക്യൂഷൻ ഈ കേസിന്റെ അന്വേഷണത്തിൽ ബഹ്‌റൈനെ സഹായിച്ചിട്ടുണ്ട്.

article-image

dsfsdf

You might also like

Most Viewed