ബഹ്റൈനിലേക്ക് നിരോധിത പുകയില ഉൽപ്പന്നം കടത്തിയ കേസിൽ രണ്ടു പേർക്ക് തടവ് ശിക്ഷ


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലേക്ക് നിരോധിത പുകയില ഉൽപ്പന്നം കടത്തിയ കേസിൽ രണ്ടു പേർക്ക് രണ്ടാം മൈനർ ക്രിമിനൽ കോടതി തടവുശിക്ഷ വിധിച്ചു.

ഒന്നാം പ്രതിയായ ഗൾഫ് പൗരന് മൂന്നു വർഷം തടവും 60,000 ദിനാർ പിഴയും രണ്ടാം പ്രതിയായ ഏഷ്യക്കാരന് ആറു മാസം തടവുമാണ് വിധിച്ചത്. പിടിച്ചെടുത്ത സാധനങ്ങളും കള്ളക്കടത്തിന് ഉപയോഗിച്ച് വാഹനവും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.

തുറമുഖം വഴി രാജ്യത്തേക്ക് നടത്താൻ ശ്രമിച്ച നാല് ടൺ തമ്പാക്കാണ് പിടികൂടിയത്. ആഭ്യന്തര മന്ത്രാലയത്തിലെ കസ്റ്റംസ്* അഫയേഴ്സിൽനിന്ന് പബ്ലിക് ഫോസിക്യൂഷന് ലഭിച്ച റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.

article-image

dfgds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed