പത്തേമാരി പ്രവാസി മലയാളീസ് അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l പ്രവാസി മലയാളികളുടെ ക്ഷേമപ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ചുവരുന്ന പത്തേമാരി പ്രവാസി മലയാളീസ് അസോസിയേഷൻ ബഹ്റൈൻ ചാപ്റ്റർ, അൽ ഹിലാൽ മൾട്ടി സ്‌പെഷാലിറ്റി മെഡിക്കൽ സെന്റർ, മനാമ സെൻട്രൽ ബ്രാഞ്ച് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

170ൽ പരം പേർ ക്യാമ്പിൽ ആരോഗ്യപരിശോധനകൾക്ക് വിധേയരായി. കൊളസ്‌ട്രോൾ, പ്രമേഹ പരിശോധന, രക്തസമ്മർദം, ക്രീയാറ്റിൻ, ലിവർ സ്ക്രീനിങ്, യൂറിക് ആസിഡ്, മറ്റ് അടിസ്ഥാന ആരോഗ്യ പരിശോധനകൾ തുടങ്ങിയവ സൗജന്യമായി നടന്നു. അസോസിയേഷൻ പ്രസിഡന്റ് അനീഷ് ആലപ്പുഴ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

രക്ഷാധികാരി സനോജ് ഭാസ്കരൻ, ജനറൽ സെക്രട്ടറി അജ്മൽ കായംകുളം എന്നിവർ സംസാരിച്ചു. രക്ഷാധികാരി മുഹമ്മദ് ഇരക്കൽ, അൽ ഹിലാൽ മനാമ സെൻട്രൽ ബ്രാഞ്ച് മാർക്കറ്റിങ് എക്സിക്യൂട്ടിവ് കിഷോർ ചന്ദ്രശേഖരൻ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു.

You might also like

Most Viewed