വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയിൽ 13 വർഷം ജോലി ചെയ്ത ഏഷ്യക്കാരന് 10 വർഷം തടവ്

ശാരിക
മനാമ l ബഹ്റൈനിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഇലക്ട്രിസിറ്റി ആന്റ് വാട്ടർ അതോറിറ്റിയിൽ 13 വർഷം ജോലി ചെയ്ത ഏഷ്യക്കാരന് കോടതി 10 വർഷം തടവുശിക്ഷ. 2010ലാണ് ഇയാൾ ഇലക്ട്രിക്കൽ എൻജിനിയറിംഗിലെ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കാണിച്ച് ഇവിടെ ജോലി നേടിയത്. ഏറെക്കാലത്തിനു ശേഷം നടന്ന ഒരു പരിശോധനയിലാണ് ഇയാളുടെ സർട്ടിഫിക്കറ്റ് സംബന്ധിച്ച് സംശയമുയർന്നത്. ഒരു യൂറോപ്യൻ രാജ്യത്തെ സർവകലാശാലയുടെ പേരിലായിരുന്നു സർട്ടിഫിക്കറ്റ്.
പരിശോധനയിൽ ഈ സർവകലാശാല വ്യാജമാണെന്നും അംഗികാരമില്ലാത്തതാണെന്നും കണ്ടെത്തി. ഇതിനെ തുടർന്നാണ് ഇയാളെ അറസ്‌റ്റ് ചെയ്തത്. പിന്നീട് അന്വേഷണം പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷൻ കേസ് കോടതിക്ക് കൈമാറുകയായിരുന്നു.
fgdfg