കാൻസർ രോഗികൾക്ക് മുടി ദാനം ചെയ്തു


ശാരിക

മനാമ l കാൻസർ രോഗികൾക്ക് കീമോ തെറപ്പി ചികിത്സയുടെ ഭാഗമായി വിഗ് ഉണ്ടാക്കാൻ ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഗോകുൽ സോമശേഖരൻ മുടി ദാനം ചെയ്തു. ബഹ്‌റൈനിലെ അൽ മൊയ്ദ് എയർ കണ്ടീഷനിൽ ജോലി ചെയ്യുന്ന ഗോകുൽ കന്യാകുമാരി തിരുവട്ടാർ സ്വദേശിയാണ്.

ചുരുങ്ങിയത് 21 സെന്റിമീറ്റർ നീളത്തിൽ മുടി മുറിച്ചെടുത്ത് ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് ഇത്തരത്തിൽ നൽകാൻ താൽപര്യം ഉള്ളവർക്ക് കാൻസർ കെയർ ഗ്രൂപ് ജനറൽ സെക്രട്ടറി കെ.ടി. സലിമിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.

തികച്ചും സൗജന്യമായാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി കുട്ടികൾ അടക്കമുള്ള കാൻസർ രോഗികൾക്ക് വിഗ് നൽകിവരുന്നത്.

article-image

sdfs

You might also like

Most Viewed