പൊതുസ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരുടെ തസ്തികകൾ ബഹ്‌റൈൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആവശ്യം

പ്രദീപ് പുറവങ്കര
മനാമ l രാജ്യത്തെ പൊതുസ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരുടെ തസ്തികകൾ ബഹ്‌റൈൻ പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന ആവശ്യവുമായി പാർലിമെന്റിൽ പ്രമേയം അവതരിപ്പിച്ച് എംപിമാർ. എം.പി അബ്ദുൽ വാഹിദ് ഖരാത്തയുടെ നേതൃത്വത്തിൽ നാല് എം.പിമാരാണ് പ്രമേയം സമർപ്പിച്ചത്.
ഇത് നടപ്പാക്കിയാൽ തൊഴിലില്ലായ്മ കുറക്കാനും രാജ്യത്തിൻറെ സ്വത്തുക്കൾ സംരക്ഷിക്കുന്നതിൽ പൗരന്മാരുടെ പങ്കാളിത്തം വർധിപ്പിക്കാനും സാധിക്കുമെന്ന് പ്രമേയം പറയുന്നു. പാർലമെൻറ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന് സമർപ്പിച്ച പ്രമേയം സർവിസ് കമ്മിറ്റിയുടെ പരിശോധനക്ക് കൈമാറി.
ഈ ജോലികൾക്ക് ഉയർന്ന വിദ്യാഭ്യാസ യോഗ്യത ആവശ്യമില്ലെന്നും അതിനാൽ തൊഴിൽ വിപണിയിലേക്ക് പ്രവേശിക്കാൻ താൽപര്യമുള്ള ബഹ്‌റൈനി യുവജനങ്ങൾക്ക് ഇത് മികച്ച അവസരമാകുമെന്നും എംപിമാർ വാദിച്ചു. നിലവിൽ നിരവധി പ്രവാസികളാണ് ഈ മേഖലയിൽ ജോലിക്കാരായി ഉള്ളത്.
assdff