തൊഴിൽ നിയമലംഘനം നടത്തിയതിന് 83 പ്രവാസികളെ നാടുകടത്തി എൽഎംആർഎ


പ്രദീപ് പുറവങ്കര

മനാമ l തൊഴിൽ നിയമലംഘനം നടത്തിയതിന് 83 പ്രവാസികളെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു. ആഴ്ചതോറും നടത്തി വരാറുള്ള പരിശോധനകളിൽ പിടിക്കപ്പെട്ടവരെയാണ് നാടുകടത്തിയത്. ആഗസ്റ്റ് 17 മുതൽ 23 വരെ എൽ.എം.ആർ.എ ബഹ്‌റൈനിലുടനീളം നടത്തിയ 1728 പരിശോധനകളിൽ 24 അനധികൃത തൊഴിലാളികളെ കണ്ടെത്തിയതായും എൽഎംആർഎ അധികൃതർ വ്യക്തമാക്കി.

ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൊത്തം പരിശോധനകളിൽ 1715 എണ്ണം വിവിധ വാണിജ്യ സ്ഥാപനങ്ങളിലാണ് നടന്നത്. സർക്കാർ ഏജൻസികളുമായി ചേർന്ന് പരിശോധന കാമ്പയിനുകൾ ശക്തമാക്കുമെന്ന് എൽ.എം.ആർ.എ വ്യക്തമാക്കി.

article-image

cbcch

You might also like

  • Lulu Exchange
  • Straight Forward

Most Viewed