മനാമ സെൻട്രൽ മാർക്കറ്റിന്റെ നവീകരണ പദ്ധതികൾ പുരോഗമിക്കുന്നതായി അധികൃതർ


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈൻറെ പ്രധാനപ്പെട്ട വാണിജ്യ മാർക്കറ്റായ മനാമ സെൻട്രൽ മാർക്കറ്റിൻറെ മുഖം മാറ്റുന്ന പദ്ധതികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു. നവീകരണത്തിന്റെ നാലാം ഘട്ടം 2025-2028 കാലയളവിൽ നടപ്പാക്കാനാണ് പദ്ധതി. അതേസമയം ഈ ഘട്ടത്തിനായുള്ള ബജറ്റ് ഇതുവരെ തീരുമാനിച്ചിട്ടില്ല. 2017 മുതൽ ഇതുവരെയായി മൂന്ന് ഘട്ടങ്ങളാണ് നടപ്പാക്കിയത്. ഇതിനായി ഏകദേശം 2.296 ദശലക്ഷം ദിനാറാണ് ചെലവഴിച്ചത്. നാലാം ഘട്ടത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ മെച്ചപ്പെടുത്തുന്നതിനും സേവനങ്ങൾ നവീകരിക്കുന്നതിനും പ്രധാന ഭാഗങ്ങൾ പുതുക്കുന്നതിനും ഊന്നൽ നൽകും.

സുരക്ഷ, അഗ്നിശമനസംവിധാനങ്ങൾ മെച്ചപ്പെടുത്തുക, പുതിയ കേബിളിങ്, വൈദ്യുതി ശൃംഖലകൾ സ്ഥാപിക്കുക, അഴുക്കുചാലും മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങളും നവീകരിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. കൂടാതെ, തറകൾ പുനർനിർമിച്ച് താപ ഇൻസുലേഷൻ സ്ഥാപിക്കൽ, വഴികളും നടപ്പാതകളും പുനഃക്രമീകരിക്കുക എന്നിവയും പൂർത്തിയാക്കും. മാർക്കറ്റിന് ചുറ്റും പഴം-പച്ചക്കറി വിഭാഗത്തിനുള്ളിലും മീൻ-മാംസ മാർക്കറ്റുകൾക്ക് മുന്നിലും പുതിയ കാർ പാർക്കിങ് സ്ഥലങ്ങളും കൂട്ടിച്ചേർക്കുമെന്നും അധികൃതർ അറിയിച്ചു.

1,41,302 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മാർക്കറ്റിൽ, പഴം-പച്ചക്കറി, മാംസം, മത്സ്യം എന്നീ നാല് പ്രധാന വിഭാഗങ്ങളിലായി കടകൾ, ഓഫിസുകൾ, കഫേകൾ എന്നിവ ഉൾപ്പെടെ 952 വാണിജ്യ യൂനിറ്റുകളുണ്ട്. ക്യാപിറ്റൽ മുനിസിപ്പാലിറ്റി, വ്യവസായ-വാണിജ്യ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി, ആരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ഈ നവീകരണപദ്ധതികൾ നടപ്പാക്കുന്നത്.

article-image

sfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed