ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2025 ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര

മനാമ l ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ, സുബി ഹോംസുമായി സഹകരിച്ചു സംഘടിപ്പിച്ച യൂത്ത് ഫെസ്റ്റ് 2025 പ്രമുഖ വ്യക്തികളുടെയും കലാകാരന്മാരുടെയും സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. യുവഗായകൻ ഹനാൻ ഷാ ഉൾപ്പെടെയുള്ളവരുടെ കലാപ്രകടനങ്ങൾ പരിപാടിക്ക് ആവേശം പകർന്നു. ഐ.വൈ.സി.സി. ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ നടന്ന സാംസ്‌കാരിക സമ്മേളനം, മാത്യു കുഴൽനാടൻ എം.എൽ.എ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു.

മലപ്പുറം ഡി.സി.സി പ്രസിഡന്റ്‌ വി.എസ്. ജോയ് മുഖ്യാതിഥിയായിരുന്നു. യൂത്ത് ഫെസ്റ്റ് പ്രവർത്തന രൂപരേഖയെക്കുറിച്ച് ആക്ടിങ് ജനറൽ കൺവീനർ ബേസിൽ നെല്ലിമറ്റം വിശദീകരിച്ചു.

ഷുഹൈബ് എടയന്നൂർ സ്മാരക പ്രവാസി മിത്ര പുരസ്‌കാരം സാമൂഹിക പ്രവർത്തകൻ വേണു വടകരക്ക് മാത്യു കുഴൽനാടൻ എം.എൽ.എ സമ്മാനിച്ചു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, ഐ.ഒ.സി. ജനറൽ സെക്രട്ടറി ഖുർഷിദ് ആലം, കേരള സമാജം പ്രസിഡന്റ്‌ രാധാകൃഷ്ണപിള്ള, കെ.എം.സി.സി. ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, ഐ.വൈ.സി.സി മാഗസിൻ എഡിറ്റർ ജയഫർ അലി വെള്ളങ്ങര, ഐ.വൈ.സി.സി. ബഹ്‌റൈൻ വനിത വേദി കോ-ഓർഡിനേറ്റർ മുബീന മൻഷീർ എന്നിവർ സംസാരിച്ചു.

ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ദേശീയ ട്രെഷറർ ബെൻസി ഗനിയുഡ് നന്ദിയും പറഞ്ഞു. ദേശീയ വൈസ് പ്രസിഡന്റ്‌ ഷംഷാദ് കാക്കൂർ വോളന്റിയർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed