ഐസിആർഎഫ് വേനൽകാല ബോധവത്കരണ പരിപാടി തുടരുന്നു

പ്രദീപ് പുറവങ്കര
മനാമ l ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ നടത്തിവരുന്ന വേനൽകാല ബോധവത്കരണ പരിപാടിയായ തേർസ്റ്റ് ക്വഞ്ചേർസിന്റെ ഈ വർഷത്തെ പത്താമത്തെ സെഷൻ അൽ ഗാനിം ഇന്റർനാഷണലിന്റെ ഈസ്റ്റ് ഹിദ്ദ് ഹൗസിംഗ് പ്രോജക്റ്റിന്റെ വർക്ക് സൈറ്റിൽ വെച്ച് നടന്നു.
അറന്നൂറോളം തൊഴിലാളികൾക്ക് ഇവിടെ വെള്ളം, ജ്യൂസ്, തൈര്, ഓറഞ്ച്, ആപ്പിൾ, വാഴപ്പഴം എന്നിവ വിതരണം ചെയ്തു. ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, എൽഎംആർഎ, ഐഒഎം എന്നിവയുടെ പിന്തുണയോടെയാണ് പരിപാടി നടക്കുന്നത്.
ഐസിആർഎഫ് വൈസ് ചെയർമാൻമാരായ പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, ജോയിന്റ് സെക്രട്ടറിമാരായ ജവാദ് പാഷ, സുരേഷ് ബാബു, ട്രെഷറർ ഉദയ് ഷാൻബാഗ്, തേർസ്റ്റ് ക്വഞ്ചേഴ്‌സ് കോർഡിനേറ്റർമാരായ ഫൈസൽ മടപ്പള്ളി, ശിവകുമാർ, സിറാജ്, രാകേഷ് ശർമ്മ, മുരളീകൃഷ്ണൻ, അനു ജോസ്, കൽപ്പന പാട്ടീൽ, സാന്ദ്ര പാലണ്ണ, അൽ ഗാനിം കൺസ്ട്രക്ഷൻ മാനേജർ മുഹമ്മദ് സമാഹ, അൽ ഗാനിം പ്രോജക്ട് എഞ്ചിനീയർ അജേഷ് കൃഷ്ണൻ എന്നിവരും ഉത്സാഹഭരിതരായ സന്നദ്ധപ്രവർത്തകരും വിദ്യാർത്ഥികളും വിതരണത്തിൽ പങ്കുചേർന്നു.
ssdff