വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മറ്റി ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തി


പ്രദീപ് പുറവങ്കര

മനാമ l വോയ്‌സ് ഓഫ് ആലപ്പി മുഹറഖ് ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ‘ഫ്രീഡം ഫീസ്റ്റ്‘ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി മുഹറഖ് - ഹിദ്ദ് ഏരിയകളിലെ ശുചീകരണ തൊഴിലാളികൾക്ക് ഭക്ഷണ വിതരണം നടത്തി. മുഹറഖ് കാസിനോ പാർക്കിന് സമീപം സംഘടിപ്പിച്ച പൊതു പരുപാടി വോയ്‌സ് ഓഫ് ആലപ്പി ജനറൽ സെക്രട്ടറി ധനേഷ് മുരളി ഉൽഘാടനം ചെയ്തു.

മുഹറഖ് ഏരിയ പ്രസിഡന്റ്‌ ഗോകുൽ കൃഷ്ണൻ അധ്യക്ഷനായ യോഗത്തിന് ഏരിയ സെക്രട്ടറി അൻഷാദ് റഹീം സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്‌ അതുൽ സദാനന്ദൻ, ഏരിയ എക്സിക്യൂട്ടീവ് അംഗങ്ങളായ അഖിൽ, ഷിയാസ് ഏരിയ അംഗം ആരതി അതുൽ, സജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. ബുസൈത്തീൻ, മുഹറഖ് എന്നിവടങ്ങളിലെ പെട്രോൾ സ്റ്റേഷനിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്കും പരിപാടിയുടെ ഭാഗമായി ഭക്ഷണ വിതരണം നടത്തി. ഏരിയ ട്രഷറർ രാജേഷ് കുമാർ നന്ദി രേഖപ്പെടുത്തി.

article-image

gfdgfd

article-image

sdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed