കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ്‌ റിഫ ഏരിയ കമ്മിറ്റി സ്വാതന്ത്ര്യദിന ആഘോഷവും സ്‌പെഷ്യൽ കൺവെൻഷനും സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ l കെഎംസിസി ബഹ്‌റൈൻ ഈസ്റ്റ്‌ റിഫ ഏരിയ കമ്മിറ്റി സ്വാതന്ത്ര്യദിന ആഘോഷവും സ്‌പെഷ്യൽ കൺവെൻഷനും ഈസ്റ്റ് റിഫ സി എച്ച് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന കെഎംസിസി വൈസ് പ്രസിഡണ്ട് എൻ അബ്ദുൽ അസീസ് ദേശീയ പതാക ഉയർത്തി. പ്രസിഡണ്ട് റഫീഖ് കുന്നത്‌ അധ്യക്ഷത വഹിച്ച പൊതുപരിപാടി കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു.

സംസ്ഥാന വൈസ് പ്രസിഡണ്ട് അസ്‌ലം വടകര മുഖ്യ പ്രഭാഷണവും സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി. സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ അബ്ദുൽ അസീസ്, സംസ്ഥാന സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, എന്നിവർ ആശംസകൾ നേർന്നു. മുൻ പ്രവാസികൾക്കുള്ള പെൻഷൻ പദ്ധതിയുടെ ഉദ്ഘാടനം മുസ്തഫ പട്ടാമ്പി ആദ്യ ഗഡു റഫീഖ് കുന്നത്തിന് നൽകി നിർവ്വഹിച്ചു.

ഷമീർ വി എം വാർഷിക റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജനറൽ സെക്രട്ടറി ടി ടി അഷ്‌റഫ്‌ സ്വാഗതവും ട്രഷറർ സിദ്ധീഖ് എംകെ നന്ദിയും രേഖപ്പെടുത്തി.

article-image

dsfsdf

article-image

dsfsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed