ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 'യൂത്ത് ഫെസ്റ്റ് 2025' ഓഗസ്റ്റ് 21-ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ


പ്രദീപ് പുറവങ്കര

മനാമ l ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന 'യൂത്ത് ഫെസ്റ്റ് 2025' ഓഗസ്റ്റ് 21-ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. യുവഗായകൻ ഹനാൻ ഷായുടെ സംഗീത പരിപാടിയാണ് യൂത്ത് ഫെസ്റ്റിൻ്റെ പ്രധാന ആകർഷണം. ബഹ്‌റൈനിലെ പ്രമുഖ കലാകാരന്മാരും ഈ വേദിയിൽ പരിപാടികൾ അവതരിപ്പിക്കും.

കോൺഗ്രസ് നേതാവും എം.എൽ.എ.യുമായ മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്യുന്ന യൂത്ത് ഫെസ്റ്റിൽ മലപ്പുറം ഡി.സി.സി. പ്രസിഡൻ്റ് വി.എസ്. ജോയ് മുഖ്യാതിഥി ആയിരിക്കും. ഐ.ഒ.സി. ചെയർമാൻ മുഹമ്മദ് മൻസൂർ, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡൻ്റ് പി.വി. രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ, കെ.എം.സി.സി. പ്രസിഡൻ്റ് ഹബീബ് റഹ്മാൻ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുക്കും.

ഐ.വൈ.സി.സി. ബഹ്‌റൈൻ ദേശീയ പ്രസിഡൻ്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ആക്ടിങ് ജനറൽ കൺവീനർ ബേസിൽ നെല്ലിമറ്റം, ഫിനാൻസ് ആക്ടിങ് കൺവീനർ മണികണ്ഠൻ ചന്ദ്രോത്ത്, പ്രോഗ്രാം കൺവീനർ ഫാസിൽ വട്ടോളി, റിസപ്ഷൻ കൺവീനർ നിധീഷ് ചന്ദ്രൻ, പബ്ലിസിറ്റി കൺവീനർ മുഹമ്മദ് ജസീൽ, മാഗസിൻ എഡിറ്റർ ജയഫർ അലി വെള്ളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.

article-image

dfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed