ബഹ്റൈനിൽ ഈ വർഷം എത്തിയ കപ്പലുകളുടെ എണ്ണത്തിൽ 10 ശതമാനത്തിന്‍റെ വർധനവ്

പ്രദീപ് പുറവങ്കര
മനാമ: കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ബഹ്റൈനിൽ ഈ വർഷം എത്തിയ കപ്പലുകളുടെ എണ്ണത്തിൽ 10 ശതമാനത്തിന്‍റെ വർധനവ് രേഖപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി. ഈ വർഷം ഫെബ്രുവരിയിൽ മാത്രം 82 കപ്പലുകളാണ് ബഹ്റൈൻ തീരത്ത് എത്തിയത്. ബഹ്‌റൈന്റെ പ്രധാനപ്പെട്ട സമുദ്ര ഗതാഗത കേന്ദ്രവും അന്താരാഷ്ട്ര വ്യാപാരത്തിന്റെ പ്രധാന ഹബ്ബുമായാണ് ഖലീഫ ബിൻ സൽമാൻ തുറമുഖം പ്രവർത്തിക്കുന്നത്.
ഭൂമിശാസ്ത്രപരമായ സ്ഥാനവും ആധുനിക അടിസ്ഥാന സൗകര്യങ്ങളും സംയോജിത ലോജിസ്റ്റിക്സ് സേവനങ്ങളും കാരണം ഈ തുറമുഖം ഓരോ വർഷവും സ്ഥിരമായ വളർച്ച കൈവരിക്കുന്നുണ്ടെന്നും, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ പിന്തുണക്കുന്നതിലും പ്രാദേശിക വ്യാപാര കേന്ദ്രമെന്ന നിലയിൽ ബഹ്‌റൈന്റെ മത്സരക്ഷമത വർധിപ്പിക്കുന്നതിലും ഈ തുറമുഖം വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
as