ബഹ്റൈനിലെ കനോലി നിലമ്പൂർ കൂട്ടായ്മയിലെ അംഗങ്ങൾ സമാഹരിച്ച തുക എമർജൻസി റെസ്ക്യൂ ഫോഴ്സിന് കൈമാറി


പ്രദീപ് പുറവങ്കര

മനാമ l ബഹ്റൈനിലെ കനോലി നിലമ്പൂർ കൂട്ടായ്മയിലെ അംഗങ്ങൾ സമാഹരിച്ച തുക നാട്ടിലെ ദുരന്തമുഖത്ത് കർമ്മനിരതരായി പ്രവർത്തിക്കുന്ന ജനകീയ രക്ഷാദൗത്യ സംഘടനയായ എമർജൻസി റെസ്ക്യൂ ഫോഴ്സിന് കൈമാറി. കനോലി സ്ഥാപക സെക്രട്ടറി രാജേഷ് വി കെ, മുൻ സെക്രട്ടറി രജീഷ് ആർ.പി എന്നിവർ ഇ.ആർ.എഫ് പ്രതിനിധികളായ സെക്രട്ടറി ഷബീറലി, ജോയിന്റ് സെക്രട്ടറി സഫീർ മാനു, വൈസ് പ്രസിഡന്റ്‌ അബു രാമൻകുത്ത്, ഷിഹാബ് മുക്കട്ട, ബബീഷ് എന്നിവർക്കാണ് ധനസഹായം കൈമാറിയത്.

ഫണ്ട് കളക്ഷൻ എക്സിക്യൂട്ടീവ് മെമ്പേഴ്സും, ലേഡീസ് വിംഗ് മെമ്പേഴ്സും നേതൃത്വം നൽകി. സഹകരിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നതോടൊപ്പം ഇ ആർ എഫ് ന്റെ മാതൃകാപരമായ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും കനോലി പ്രസിഡന്റ്‌ അൻവർ നിലമ്പൂർ, സെക്രട്ടറി സുബിൻ ദാസ്, ട്രഷറർ അനീസ് ബാബു, ചാരിറ്റി കൺവീനർമാരായ റസാഖ് കരുളായി, ഷിംന അദീബ് എന്നിവർ അറിയിച്ചു.

article-image

േിേ്ി

You might also like

  • Straight Forward

Most Viewed